in , ,

എമ്പുരാൻ കൊടുങ്കാറ്റ് തുടരുന്നു, ചിത്രത്തിലെ രണ്ടാം ഗാനം ‘കാവലായി ചേകവർ’ പുറത്തിറങ്ങി!

എമ്പുരാൻ കൊടുങ്കാറ്റ് തുടരുന്നു, ചിത്രത്തിലെ രണ്ടാം ഗാനം ‘കാവലായി ചേകവർ’ പുറത്തിറങ്ങി!

മലയാള സിനിമാ ലോകത്തെ ഇളക്കിമറിച്ച് മോഹൻലാൽ നായകനായ ‘എമ്പുരാൻ’ തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച ഈ പൃഥ്വിരാജ് ചിത്രം അതിവേഗത്തിൽ (2 ദിവസം കൊണ്ട്) 100 കോടി ക്ലബ്ബിൽ ഇടം നേടി മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഈ വിജയഗാഥക്ക് ആവേശം പകർന്നുകൊണ്ട് ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറക്കിയിരിക്കുകയാണ് നിർമ്മാതാക്കൾ ഇപ്പോൾ.

‘കാവലായി ചേകവർ’ എന്ന് തുടങ്ങുന്ന ഗാനം ഇപ്പോൾ എല്ലാ പ്രധാന മ്യൂസിക് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. ദീപക് ദേവ് ആണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. മുരളി ഗോപിയുടെ വരികൾക്ക് ജോബ് കുര്യൻ്റെ ശബ്ദം കൂടുതൽ മനോഹരമാക്കുന്നു. നേരത്തെ പുറത്തിറങ്ങിയ ‘ഫിർ സിന്ദ’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

മാർച്ച് 27ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തിയ ‘എമ്പുരാൻ’, റിലീസിന് മുൻപേ അഡ്വാൻസ് ബുക്കിംഗിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് ഈ ബ്രഹ്‌മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങിയ ഈ ചിത്രം മലയാള സിനിമയുടെ ആദ്യത്തെ ഐമാക്സ് റിലീസ് എന്ന സവിശേഷതയും സ്വന്തമാക്കി.

മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ തുടങ്ങി വലിയ താരനിര തന്നെ അണിനിര ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയ ഒട്ടാകെ ചർച്ചകളിൽ നിറഞ്ഞ് നിൽക്കുകയാണ്.

ഇന്ന് രാജ്യം കണ്ട ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാൾ; വെള്ളിത്തിരയിൽ 22 വയസ്സ് തികച്ച് അല്ലു അർജുൻ…

മെഗാ 157 ലോഞ്ച്: തുടർച്ചയായി 8 ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച സംവിധായകന് ഒപ്പം ചിരഞ്ജീവി