in

“ഹെലികോപ്റ്റർ വന്നു, ഇനി ഒരു യുഎഫ്ഒ വരട്ടെ എന്ന് ടൊവിനോ”; ‘എമ്പുരാൻ’ പുരോഗമിക്കുന്നു…

“ഹെലികോപ്റ്റർ വന്നു, ഇനി ഒരു യുഎഫ്ഒ വരട്ടെ എന്ന് ടൊവിനോ”; ‘എമ്പുരാൻ’ പുരോഗമിക്കുന്നു…

മലയാളത്തിൻ്റെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുകയാണ് മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ‘എമ്പുരാൻ’. മൂന്ന് ചിത്രങ്ങൾ അടങ്ങുന്ന ലൂസിഫർ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ഇൻസ്റ്റാൾമെന്റ് ആയ ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് നിലവിൽ പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള അപ്ഡേറ്റുകൾ സംവിധായകൻ പൃഥ്വിരാജ് ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കിടുന്നുണ്ട്. ഈ അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയുമാണ് ലഭിക്കുന്നതും.

ഇപ്പോളിതാ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരിനൊപ്പമുള്ള ഒരു ചിത്രം പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിന് നൽകിയ ക്യാപ്ഷൻ വളരെയധികം ശ്രദ്ധ നേടുന്നു. പൃഥ്വി കുറിച്ചത് ഇങ്ങനെ: “ലെ ആൻ്റണി പെരുമ്പാവൂർ: ഹെലികോപ്റ്റർ വരും എന്ന് ഞാൻ പറഞ്ഞു, ഹെലികോപ്റ്റർ വന്നു. ഇനി എന്തെങ്കിലും?”

ദിവസങ്ങൾക്ക് മുൻപ് ആന്റണിയുടെ പിറന്നാൾ ആശംസയോട് തമാശയായി പ്രതികരിച്ച് പൃഥ്വി ഒരു ഹെലികോപ്റ്റർ ആവശ്യപ്പെട്ടിരുന്നത് ആരാധകർക്ക് ഓർമ്മയുള്ളതാണ്. ഇതിൻ്റെ തുടർച്ചയായി ആണ് ഈ ഒരു കാപ്ഷൻ നല്കിയ പോസ്റ്റ് പൃഥ്വി പങ്കുവെച്ചത്. ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതേ പോസ്റ്റിൽ നടൻ ടൊവിനോ തോമസ് നല്കിയ ഹാസ്യപരമായ കമന്റും ശ്രദ്ധ നേടുന്നുണ്ട്. “ഇനി ഒരു യുഎഫ്ഒ” എന്ന് ടൊവിനോ കുറിച്ചത് ഏറെ രസകരമായി തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ‘എമ്പുരാനി’ൽ ടൊവിനോ ജിതിൻ രാമദാസ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

മോഹൻലാൽ വീണ്ടും സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രഹാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആണ് പുരോഗമിക്കുന്നത്. സയ്ദ് മസൂദ് ആയി പൃഥ്വിരാജും എത്തുന്ന ചിത്രത്തിൽ ആദ്യ ഭാഗത്തിന്റെ താരനിരയിൽ ഉണ്ടായിരുന്ന മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ശിവജി ഗുരുവായൂർ, ബൈജു സന്തോഷ്, സാനിയ അയ്യപ്പൻ, തുടങ്ങിയവരും അഭിനയിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, അർജുൻ ദാസ്, ഷറഫ് യു ധീൻ, ഷൈൻ ടോം ചാക്കോ, തുടങ്ങിയവരാണ് പുതിയ താരനിര. ചിത്രം 2024 മാർച്ച് 27-ന് തീയറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

അടിമുടി സ്റ്റൈലിഷ് ഗെറ്റപ്പിൽ സൂര്യ, ഒപ്പം ദിശ പട്ടാണിയും; കങ്കുവയിലെ ‘യോലോ’ ഗാനം ലിറിക് വീഡിയോ പുറത്ത്

വിതരണ ശൃംഖല ജിസിസിലേക്ക് വ്യാപിപ്പിച്ച് ദുൽഖറിന്റെ വേഫെറർ ഫിലിംസ്; ‘ലക്കി ഭാസ്കർ’ ആദ്യ ചിത്രം