in

ഒടിടിയിൽ ജീത്തുവിന്റെ ത്രില്ലർ ചിത്രം കൂമന് സർപ്രൈസ് റിലീസ്…

ഒടിടിയിൽ ജീത്തുവിന്റെ ത്രില്ലർ ചിത്രം കൂമന് സർപ്രൈസ് റിലീസ്…

തിയേറ്റർ റിലീസായി എത്തിയപ്പോൾ മികച്ച അഭിപ്രായങ്ങൾ നേടിയ ജീത്തു ജോസഫിന്റെ ത്രില്ലർ കൂമന്റെ ഒടിടി റിലീസിനായി കാത്തിരിക്കുക ആയിരുന്നു പ്രേക്ഷകർ. അസിഫ് അലി നായകനായ ഈ ചിത്രം ഇപ്പോള്‍ വലിയ പ്രചാരണങ്ങളോ എന്തിന് റൂമറുകൾ പോലും ഇല്ലാതെ സര്‍പ്രൈസ് ആയി ഒടിടിയില്‍ റിലീസ് ചെയ്തിരിക്കുക ആണ്. ഇന്ന് (ഡിസംബര്‍ 2) രാവിലെ ആണ് ഈ ചിത്രത്തിന്റെ സ്‌ട്രീമിംഗ്‌ ആരംഭിച്ചത്. ആമസോണിന്റെ ഒടിടി പ്ലാറ്റ്ഫോമായ പ്രൈം വീഡിയോയിൽ ആണ് ചിത്രം എത്തിയിരിക്കുന്നത്. പ്രേക്ഷകർ ഏറെ കാത്തിരുന്ന കുമന്റെ ഒടിടി റിലീസ് വമ്പൻ സർപ്രൈസ് ആയി മാറിയിരിക്കുക ആണ്. നവംബർ നാലിന് ആയിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ആയത്. ഒരു മാസം പിന്നിടുന്നതിന് മുൻപ് തന്നെ ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുക ആണ്.

ദൃശ്യം 2, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം എത്തിയ ഈ ജീത്തു ജോസഫ് ചിത്രവും പ്രേക്ഷകരുടെ പ്രീതി നേടി ഒരു ബോക്സ് ഓഫീസ് ഹിറ്റ് ആയി മാറുക ആയിരുന്നു. വളരെ നാളുകൾക്ക് ശേഷം ആസിഫ് അലിയ്ക്ക് ഒരു ഹിറ്റും ഈ ചിത്രം സമ്മാനിച്ചു. ആസിഫ് അലി പോലീസ് വേഷത്തിൽ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്. രഞ്ജി പണിക്കർ, ഹന്ന റെജി കോശി, ബാബുരാജ്, ജാഫര്‍ ഇടുക്കി, പോളി വത്സൻ എന്നിവർ ആയിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും ചേർന്നായിരുന്നു കൂമൻ നിർമ്മിച്ചത്. ട്രെയിലര്‍:

ഗോൾഡിന് പിറകെ ഇന്ന് എട്ട് ചിത്രങ്ങൾക്ക് തിയേറ്റർ റിലീസ്…

“ഇവിടെ ആറ് ദുർമരണങ്ങൾ നടന്നിട്ടുണ്ട്”; ഇന്ദ്രൻസിന്റെ ഹൊറർ ത്രില്ലർ വാമനന്റെ ട്രെയിലർ…