in

ആദ്യ ദിനത്തിൽ ഗംഭീര കളക്ഷൻ നേടി കിംഗ് ഓഫ് കൊത്ത; റിപ്പോർട്ട്…

ആദ്യ ദിനത്തിൽ ഗംഭീര കളക്ഷൻ നേടി കിംഗ് ഓഫ് കൊത്ത; റിപ്പോർട്ട്…

ആദ്യ ദിനത്തിൽ ഗംഭീര കളക്ഷൻ ആണ് വമ്പൻ ഹൈപ്പിൽ കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ ദുൽഖർ സൽമാൻ ചിത്രമായ ‘കിംഗ് ഓഫ് കൊത്ത’ ബോസ് ഓഫീസിൽ നിന്ന് നേടിയിരിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം കേരള ബോക്സ് ഓഫീസിൽ നിന്ന് 5.75 കോടി കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. ആദ്യ ദിനത്തിൽ കേരള ബോക്സ് ഓഫീസിൽ ഒരു മലയാള സിനിമ നേടുന്ന ഏറ്റവും ഉയർന്ന അഞ്ചാമത്തെ കളക്ഷൻ ആണ് ഇത്.

റിലീസ് ദിന കളക്ഷനിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ മോഹൻലാൽ ചിത്രങ്ങളായ ഒടിയൻ (7.25 കോടി), മരക്കാർ(6.9 കോടി), ലൂസിഫർ (6.55 കോടി) എന്നിവയ്ക്ക് ആണ്. നാലാം സ്ഥാനത്ത് ഉള്ളത് മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വം (5.87 കോടി) ആണ്. കേരള ബോക്സ് ഓഫീസിൽ ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് ആകട്ടെ അന്യഭാഷാ ചിത്രമായ കെ ജി എഫ് ചാപ്റ്റർ 2 വിൻ്റെ പേരിൽ ആണ്. 7.35 കോടി കളക്ഷൻ ആണ് കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് ആദ്യ ദിനത്തിൽ ചിത്രം 2022 ൽ നേടിയത്.

ദേശീയ അവാർഡ് 2021: മികച്ച നടൻ അല്ലു അർജുൻ, നടി ആലിയയും കൃതിയും…

‘തനി ഒരുവൻ 2’ പ്രഖ്യാപിച്ചു; മൂന്ന് മിനിറ്റ് പ്രോമോ വീഡിയോ പുറത്ത്…