in

മണിക്കൂറുകൾക്കകം ‘കാന്താര’ ഒടിടിയിൽ എത്തും; ഔദ്യോഗിക സ്ഥിരീകരണം…

മണിക്കൂറുകൾക്കകം ‘കാന്താര’ ഒടിടിയിൽ എത്തും; ഔദ്യോഗിക സ്ഥിരീകരണം…

ഈ വർഷം ബോക്സ് ഓഫീസിനെ വിസ്മയിപ്പിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം ‘കാന്താര’ ഒടിടി റിലീസിന് തയ്യാറായി കഴിഞ്ഞു. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തെ ഒടിടി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുക. നാളെ (നവംബർ 24ന്) ആണ് ചിത്രത്തിന്റെ ഒടിടി റിലീസ് എന്ന് പ്രൈം വീഡിയോയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ട്വീറ്റ് ചെയ്തിരിക്കുക. ഇന്ന് രാത്രി 12 മണിയോട് കൂടി തന്നെ കാന്താരയുടെ സ്‌ട്രീമിംഗ്‌ ആരംഭിക്കും. പ്രേക്ഷകർ ഇത്രത്തോളം കാത്തിരുന്ന മറ്റൊരു ഒടിടി റിലീസ് ചിത്രവും അടുത്ത കാലത്ത് ഉണ്ടായിട്ടില്ല എന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. കന്നഡ സിനിമയ്ക്ക് അഭിമാനമാകുന്ന മറ്റൊരു മഹാ വിജയം ചിത്രം എന്ന നേട്ടത്തോടെ ആണ് കാന്താര ഒടിടിയിൽ എത്തുക.

ഋഷബ് ഷെട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്ത കാന്താരയ്ക്ക് ഡിവൈൻ ബ്ലോക്ക്ബസ്റ്റർ എന്ന വിശേഷണം ആണ് സിനിമാ ലോകവും പ്രേക്ഷകരും നൽകുന്നത്. ഋഷബ് തന്നെ നായകനായും എത്തിയ ചിത്രം തീർത്തത് 16 കോടി മാത്രം ബഡ്ജറ്റിൽ ആയിരുന്നു. ബോക്സ് ഓഫീസിൽ നിന്നാകട്ടെ കൊയ്തത് 400 കോടിയ്ക്ക് മുകളിലും. കേരളത്തിൽ നിന്ന് 20 കോടിയോളം കളക്ഷൻ ആണ് ചിത്രത്തിന് വന്നിരിക്കുന്നത്. നോർത്ത് ഇന്ത്യയിൽ നിന്ന് 96 കോടി നേടി വമ്പൻ തരംഗം തന്നെ കാന്താര തീർത്തു. ഹോം ബോക്‌സ് ഓഫീസിൽ ആകട്ടെ കെജിഎഫ് ചാപ്റ്റർ 2 വിന്റെ കളക്ഷൻ റെക്കോർഡ് തകർത്ത് ഇൻഡസ്ട്രി ഹിറ്റ് ആയി മാറുകയും ചെയ്തു. ബോക്സ് ഓഫീസിലെ ചിത്രത്തിന്റെ ഈ മിന്നും പ്രകടനം ആണ് ചിത്രത്തിന്റെ ഒടിടി റിലീസ് വൈകിപ്പിച്ചത്.

ത്രില്ലടിപ്പിക്കാന്‍ അദിവി ശേഷ് വീണ്ടും; ‘ഹിറ്റ് 2’ ട്രെയിലർ പുറത്ത്…

ചിരഞ്ജീവിയുടെ ‘ബോസ് പാർട്ടി’യിൽ ആടി ഉർവശി റൗട്ടേല; വീഡിയോ തരംഗമാകുന്നു…