കന്നഡയുടെ ബിഗ് ഹിറ്റ് ‘കാന്താര’ ഒക്ടോബർ 20ന് മലയാളത്തിലും എത്തുന്നു; ട്രെയിലർ എത്തി…

നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരേ പോലെ മികച്ച അഭിപ്രായങ്ങൾ നേടിയ കന്നഡ ചിത്രമാണ് ‘കാന്താര’. സെപ്റ്റബർ 30ന് ആയിരുന്നു ചിത്രത്തിന്റെ ഒറിജിനൽ പതിപ്പ് തീയേറ്ററുകളിൽ എത്തിയത്. മലയാളത്തിലേക്ക് ഈ ചിത്രത്തെ എത്തിക്കുക ആണ് നടൻ പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസ്. ഋഷഭ് ഷെട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായക വേഷത്തിൽ എത്തിയതും അദ്ദേഹം തന്നെയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ ഹിറ്റ് ആയ കെജിഎഫ് ചാപ്റ്റർ 2 നിർമ്മിച്ച ഹോംബാലെ ഫിലിംസ് ആണ് ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത്. മലയാളം പതിപ്പ് ഒക്ടോബർ 20ന് കേരളത്തിലെ തീയേറ്ററുകളിൽ എത്തും.
ഈ ചിത്രത്തിന്റെ മലയാളം ട്രെയിലർ നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. 2 മിനിറ്റ് 46 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ഹോംബാലെ ഫിലിംസിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ അടങ്ങിയ ട്രെയിലർ ഒരു കല്ലിന് വേണ്ടി ഭൂമി ദാനം ചെയ്ത ഒരു രാജാവിന്റെ കഥ പറഞ്ഞാണ് ആരംഭിക്കുന്നത്. രണ്ട് വ്യത്യസ്ത വേഷങ്ങളില്‍ ആണ് ഋഷഭ് ഷെട്ടി അഭിനയിച്ചിരിക്കുന്നത്. കിഷോർ, അച്യുത് കുമാർ, സപിതാമി ഗോബ്ദ, പ്രമോദ് സെട്ടി, വിനയ് വിദ്യപ്പ തുടങ്ങിയവര്‍ ആണ് മറ്റ് താരങ്ങള്‍. ട്രെയിലര്‍: