in , ,

സംഗീതം ഒരുക്കി സ്റ്റീഫൻ ദേവസ്സി, പ്രണയിച്ച് വിഷ്ണു മഞ്ചുവും പ്രീതി മുകുന്ദനും; ‘കണ്ണപ്പ’യിലെ ഗാനം പുറത്ത്

സംഗീതം ഒരുക്കി സ്റ്റീഫൻ ദേവസ്സി, പ്രണയിച്ച് വിഷ്ണു മഞ്ചുവും പ്രീതി മുകുന്ദനും; ‘കണ്ണപ്പ’യിലെ ഗാനം പുറത്ത്

തെലുങ്ക് നടൻ വിഷ്ണു മഞ്ചു നായക വേഷത്തിൽ എത്തുന്ന പുതിയ ചിത്രമായ ‘കണ്ണപ്പ’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രീതി മുകുന്ദൻ നായികയാകുന്ന ഈ ചിത്രത്തിലെ ലവ് എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനമാണ് റിലീസ് ആയിരിക്കുന്നത്. സ്റ്റീഫൻ ദേവസ്സി സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന്റെ മലയാളം പതിപ്പ് നജിം അർഷാദ്, അരുണ മേരി ജോർജ് എന്നിവർ ചേർന്ന് ആണ് ആലപിച്ചത്. സിജു തുറവൂർ ആണ് വരികൾ എഴുതിയത്.

മനോഹരമായ ദൃശ്യങ്ങളും ഹൃദയസ്പർശിയായ വരികളും കൊണ്ട് ആകർഷകമാകുന്ന ഗാനത്തിൽ വിഷ്ണു മഞ്ചുവിന്റെയും പ്രീതി മുകുന്ദന്റെയും മികച്ച പ്രകടനവും ഗാന രംഗത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. പ്രീതി മുകുന്ദനും വിഷ്ണു മഞ്ചുവും തമ്മിലുള്ള മനോഹരമായ പ്രണയരംഗങ്ങളാണ് ഗാനത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന്. എല്ലാ പ്രധാന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഗാനം ലഭ്യമാണ്. യൂട്യൂബിൽ വീഡിയോ രംഗങ്ങൾ കൂടി ഉൾപ്പെടുത്തിയ ലിറിക്കൽ വീഡിയോ ആയാണ് ഗാനം എത്തിയിരിക്കുന്നത്. ഗാനം കാണാം:

പ്രണയം, വിശ്വാസം, ഭക്തി എന്നിവയെല്ലാം കോർത്തിണക്കിയാണ് കണ്ണപ്പയുടെ കഥ ഒരുക്കിയിരിക്കുന്നത്. ശിവഭക്തനായ കണ്ണപ്പയുടെ കഥ പറയുന്ന ചിത്രം ഈ വർഷം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ്. വിഷ്ണു മഞ്ചുവിനെ കൂടാതെ മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ്, കാജൽ അഗർവാൾ തുടങ്ങിയ വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 2025 ഏപ്രിൽ 25നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. പിആർഒ- ശബരി

സൈജു കുറുപ്പ് – തൻവി റാം – അർജുൻ അശോകൻ ടീം ഒന്നിക്കുന്ന ‘അഭിലാഷം’ ഈദിന് എത്തും; പുതിയ പോസ്റ്റർ പുറത്ത്…

2025-ൽ പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ തമിഴ് സിനിമാ ലോകം; പ്രതീക്ഷ നല്കുന്ന 5 തമിഴ് റിലീസുകൾ ഇതാ…