in , ,

ഡബിൾ മോഹനന്റെ വരവിന് മുന്നോടിയായി ‘നാടൻ പാട്ട്’; ‘വിലായത്ത് ബുദ്ധ’ നാളെ എത്തും

ഡബിൾ മോഹനന്റെ വരവിന് മുന്നോടിയായി ‘നാടൻ പാട്ട്’; ‘വിലായത്ത് ബുദ്ധ’ നാളെ എത്തും

മറയൂരിന്റെ ചന്ദനക്കാടുകളിൽ നിന്നുള്ള ‘ഡബിൾ മോഹനന്റെ’ വരവിന് ഇനി മണിക്കൂറുകൾ മാത്രം. പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ‘വിലായത്ത് ബുദ്ധ’ നാളെ തിയേറ്ററുകളിലെത്താനിരിക്കെ, സിനിമയുടെ പശ്ചാത്തലം വ്യക്തമാക്കുന്ന പുതിയ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘സ്പിരിറ്റ് ഓഫ് മറയൂർ’ എന്ന വിശേഷണത്തോടെ എത്തുന്ന ‘കാട്ടുക്കുള്ളേ വളരത് സന്തനമരം’ എന്ന ഗാനമാണ് റിലീസായിരിക്കുന്നത്.

മറയൂരിന്റെ മണ്ണും മനുഷ്യരും തൊഴിലും ഇഴചേരുന്ന ഗാനത്തിന് ജേക്സ് ബിജോയ് ആണ് ഈണം നൽകിയിരിക്കുന്നത്. മറയൂർ സ്വദേശിയായ ഭുവനേശ്വർ വരികളെഴുതി ആലപിച്ചുവെന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. മറയൂർ ശർക്കരയുടെ നിർമ്മാണവും അവിടുത്തെ ഗ്രാമീണ ജീവിതവും ഒപ്പിയെടുത്തിരിക്കുന്ന ഗാനം, സിനിമയുടെ ദൃശ്യഭംഗിയിലേക്കുള്ള ഒരു വാതിലാണ്. നേരത്തെ പുറത്തിറങ്ങിയ ‘കാട്ടുരാസ’ എന്ന ഗാനവും ടീസറും വലിയ രീതിയിൽ ചർച്ചയായിരുന്നു.

ജി.ആർ. ഇന്ദുഗോപന്റെ പ്രശസ്തമായ നോവലിന്റെ ചലച്ചിത്രാവിഷ്കാരമായാണ് ജയൻ നമ്പ്യാർ ചിത്രം ഒരുക്കിയിരിക്കുന്നത്. ചന്ദനമോഷണവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങളുമാണ് പ്രമേയം. വേറിട്ട രൂപത്തിലും ഭാവത്തിലുമുള്ള പൃഥ്വിരാജിന്റെ ‘ഡബിൾ മോഹനൻ’ എന്ന കഥാപാത്രത്തെയാണ് ട്രെയിലറുകളിലൂടെ കണ്ടത്. ഷമ്മി തിലകൻ, പ്രിയംവദ കൃഷ്ണ, അനു മോഹൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സൗദി വെള്ളക്ക’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. എവിഎ പ്രൊഡക്ഷൻസിന്റെ എ.വി. അനൂപും നിർമ്മാണ പങ്കാളിയാണ്. അരവിന്ദ് കശ്യപ്, രെണദേവ് എന്നിവർ ചേർന്ന് ദൃശ്യങ്ങളൊരുക്കുമ്പോൾ, ആക്ഷനും ത്രില്ലർ ഘടകങ്ങൾക്കും പ്രാധാന്യം നൽകിയാണ് ‘വിലായത്ത് ബുദ്ധ’ ഒരുക്കിയിരിക്കുന്നത്.

എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ലൈൻ പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, ആർട്ട് ഡയറക്ടർ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: മനു മോഹൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, പ്രൊജക്ട് ഡിസൈനർ: മനു ആലുക്കൽ, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, പയസ്മോൻ സണ്ണി, സൗണ്ട് മിക്സ്: എം.ആർ. രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ, സ്റ്റണ്ട്സ്: രാജശേഖർ, കലൈ കിങ്സൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: വിനോദ് ഗംഗ, വിഎഫ്എക്സ് ഡയറക്ടർ: രാജേഷ് നായർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ സ്റ്റുഡിയോ: രംഗ്റെയ്സ് മീഡിയ, വിഎഫ്എക്സ്: ബ്ലാക്ക് മരിയ സ്റ്റുഡിയോ, എക്സൽ മീഡിയ, എ2കെ24 കമ്പനി, സ്പെക്ട്രെ പോസ്റ്റ് പ്രൈ. ലിമിറ്റഡ്, ടൈറ്റിൽ ആനിമേഷൻ: ശരത് വിനു, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പ്രൊമോഷൻസ്: പൊഫാക്റ്റിയോ, 10 ജി മീഡിയ, ടൈറ്റിൽ ഡിസൈൻ: ഓൾഡ് മോങ്ക്സ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്

ബാലയ്യയുടെ മാസ് ഡാൻസിന് ഒപ്പം തിളങ്ങി സംയുക്തയും; അഖണ്ഡ 2-ലെ പുതിയ ഗാനം പുറത്ത്

മമ്മൂട്ടി ചിത്രം കളങ്കാവൽ റിലീസ് നീട്ടി; പുതിയ തീയതി ഉടൻ