in

നായകനായി, ഗായകനായി, നിർമ്മാതാവായി ഇനി സംവിധായകനാവുന്നു; ‘പണി’ പൂർത്തിയാക്കി ജോജു ജോർജ്…

ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് നായകനായി, നിർമ്മാതാവായി ഇനി സംവിധായകനാവുന്നു; ‘പണി’ പൂർത്തിയാക്കി ജോജു ജോർജ്…

ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരിടമുള്ള കലാകാരനാണ് ജോജു ജോർജ്. ജൂനിയർ ആർട്ടിസ്റ്റ് ആയി സിനിമയിൽ വന്ന ജോജു ജോർജ്, അതിന് ശേഷം സഹനടനായും വില്ലനായും നായകനായുമെല്ലാം തിളങ്ങി. ഇന്ന് മലയാളത്തിലെ തിരക്കുള്ള നായകന്മാരിലൊരാളായ ജോജു തമിഴ് ഉൾപ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങളിലേയും വമ്പൻ ചിത്രങ്ങളുടെ ഭാഗമായി കയ്യടി നേടി. നിർമ്മാതാവായും ഒരുപിടി മികച്ച ചിത്രങ്ങൾ മലയാള സിനിമാ പ്രേമികൾക്ക് മുന്നിലെത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ സംവിധായകനായും അരങ്ങേറ്റം കുറിക്കുകയാണ്.

ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ “പണി”യുടെ ചിത്രീകരണം ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. തൃശൂരിലും പരിസരപ്രദേശത്തുമായി നൂറ് ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. ജോജു തന്നെ നായകനായി എത്തുന്ന ഈ ചിത്രത്തിൽ അഭിനയ നായികാ വേഷം ചെയ്തിരിക്കുന്നു.

View this post on Instagram

A post shared by JOJU (@jojugeorgeactorofficial)

ജോജുവിന്റെ തന്നെ പ്രൊഡക്‌ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസും എഡി സ്റ്റുഡിയോസിന്റെ ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവരും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ സാഗർ, ജുനൈസ് എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്. വിഷ്ണു വിജയ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ.

1995 ൽ റിലീസ് ചെയ്ത മഴവിൽ കൂടാരം എന്ന സിനിമയിലൂടെ ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിലരങ്ങേറ്റം കുറിച്ച ജോജു, നീണ്ട 28 വർഷത്തെ സിനിമാ ജീവിതത്തിന് ശേഷമാണ് സംവിധായകന്റെ കുപ്പായമണിയുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയ ചലച്ചിത്ര പുരസ്‍കാരവും ലഭിച്ചിട്ടുള്ള ജോജു ഒരു ഗായകനായും സിനിമയിൽ തിളങ്ങിയിട്ടുണ്ട്. അഭിനയം പോലെ വളരെ ആസ്വദിച്ചു തന്നെയാണ് താൻ സംവിധാനവും ചെയ്തതെന്നും ജോജു മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Content Highlights: Actor Joju George’s directorial debut film Pani has wrapped up filming.

‘കാപ്പ’, ‘അന്വേഷിപ്പിൻ കണ്ടെത്തും’; വിജയം ആവർത്തിച്ച് നിർമ്മാതാക്കൾ, കളക്ഷൻ 40 കോടി കടന്നു…

രാജമൗലിയുടെ കൈപിടിച്ച് ‘പ്രേമലു’ തെലുങ്ക് ദേശത്തേക്ക്; റിലീസ് മാർച്ചിൽ, ഒഫീഷ്യൽ പോസ്റ്റർ പുറത്ത്…