in , ,

സിഗ്നേച്ചർ പോസുമായി ഷാരൂഖ്, സ്റ്റൈലിഷായി ദീപികയും; പത്താനിലെ പുതിയ ഗാനം പുറത്ത്…

സിഗ്നേച്ചർ പോസുമായി ഷാരൂഖ്, സ്റ്റൈലിഷായി ദീപികയും; പത്താനിലെ പുതിയ ഗാനം പുറത്ത്…

ഷാരൂഖ് ഖാൻ ചിത്രമായ പത്താനിലെ രണ്ടാമത്തെ ഗാനവും നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്. ജുമേ ജോ പത്താൻ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനം ആർജിത് സിംഗ് ആണ് ആലപിച്ചിരിക്കുന്നത്. വിശാലും ഷെയ്‌ഖ്റും ചേർന്നാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. വൈറൽ ആവുകയും അതേ സമയം തന്നെ ചില പ്രതിഷേധങ്ങൾ ഉണ്ടാവുകയും ചെയ്ത ആദ്യ ഗാനത്തിന്റെ റിലീസിന് ശേഷമാണിപ്പോൾ രണ്ടാമത്തെ ഗാനം എത്തിയിരിക്കുന്നത്. ആദ്യ ഗാന രംഗത്തിൽ നായിക ദീപിക ധരിച്ച ബിക്കിനിയുടെ കളറിനെ ചോദ്യം ചെയ്തായിരുന്നു വിവാദങ്ങൾ ഉണ്ടായത്. അതുകൊണ്ട് തന്നെ, ഇപ്പോൾ രണ്ടാമത്തെ ഗാനം പുറത്തിറങ്ങുമ്പോൾ വളരെ ആകാംക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരുന്നത്.

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഈ ഗാന രംഗത്തിലും ഷാരൂഖ് ഖാനും ദീപിക പദുക്കോണും സ്റ്റൈലിഷ് ലുക്കിൽ ആണ് പ്രത്യക്ഷപ്പെടുന്നത്. ഷാരൂഖ് ഖാന്റെ കൈ വിടർത്തിയുള്ള സിഗ്നേച്ചർ പോസ് ആണ് ഗാന രംഗത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. സൽമാൻ ഖാന്റെ ടൈഗർ സിന്ദാ ഹേയിലെ സ്വാഗ് സേ സ്വാഗത് എന്ന ഗാനത്തിന്റെ വൈബ് സൃഷ്ടിക്കുന്നുണ്ട് ഈ ഗാനം. വീഡിയോ കാണാം:

മെഗാ ഹിറ്റ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’ ഇനി ഒടിടിയിൽ; സ്‌ട്രീമിംഗ്‌ തുടങ്ങുന്നു…

“മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന ലിജോ സിനിമ”; ടൈറ്റിൽ സൃഷ്ടിക്കുന്ന വീഡിയോ പുറത്ത്…