in

ജയിലർ 2: രജനികാന്തിനും മോഹൻലാലിനുമൊപ്പം വമ്പൻ മലയാളി താരനിര

ജയിലർ 2: രജനികാന്തിനും മോഹൻലാലിനുമൊപ്പം വമ്പൻ മലയാളി താരനിര

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി രണ്ടു വർഷം മുൻപ് റീലീസ്‌ ചെയ്ത ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രമാണ് ജയിലർ. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ഈ ചിത്രത്തിൽ അതിഥി താരമായി മലയാളത്തിന്റെ മോഹൻലാലും വേഷമിട്ടിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങും ആരംഭിച്ചിരിക്കുകയാണ്.

കേരളത്തിലാണ് ജയിലർ 2 ന്റെ ചിത്രീകരണം ആരംഭിച്ചത്. അട്ടപ്പാടിയിൽ ആരംഭിച്ച ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ കോഴിക്കോട് പുരോഗമിക്കുകയാണ്. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ഈ ചിത്രത്തിൽ വമ്പൻ മലയാളി താരനിരയാണ് അണിനിരക്കുന്നത്. രജനികാന്തിനൊപ്പം, ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാൽ എത്തുമ്പോൾ, ഇവർക്കൊപ്പം പ്രശസ്ത മലയാള താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, സുജിത് ശങ്കർ, വിനീത് തട്ടിൽ, സുനിൽ സുഗദ, അന്ന രേഷ്മ രാജൻ , കോട്ടയം നസീർ എന്നിവരും വേഷമിടുന്നുണ്ട് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഗോവൻ ഷെഡ്യൂളിൽ ആയിരിക്കും മോഹൻലാൽ ജോയിൻ ചെയ്യുക. ഏകദേശം 20 ദിവസത്തോളം ഷൂട്ട് ഈ ചിത്രത്തിൽ മോഹൻലാലിന് ഉണ്ടാകുമെന്നാണ് വാർത്തകൾ. ജൂൺ അവസാനമോ ജൂലൈ ആദ്യമോ ആയിരിക്കും ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്യുക എന്നാണ് വിവരം. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ മലയാളി താരമായ വിനായകൻ ആയിരുന്നു വില്ലനായി അഭിനയിച്ചത്.

ആദ്യ ഭാഗത്തിൽ അതിഥി വേഷം ചെയ്ത കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും രണ്ടാം ഭാഗത്തിൽ ഉണ്ടെന്നു വാർത്തകളുണ്ട്. അതുപോലെ തെലുങ്ക് സൂപ്പർ താരം നന്ദമുറി ബാലകൃഷ്ണയും ഈ ചിത്രത്തിൽ അതിഥി താരമായി എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

‘ലൗലി’ ഈച്ചയുടെ രഹസ്യം: ഉണ്ണിമായയുടെ അഭിനയവും ശിവാംഗിയുടെ ശബ്ദവും!

ഹൃത്വിക്കും ജൂനിയർ എൻ.ടി.ആറും നേർക്കുനേർ; സൂപ്പർ വിരുന്നായി ‘വാർ 2’ ടീസർ…