in

കിലി പോളിനൊപ്പം അൽത്താഫും അനാർക്കലിയും ജോമോനും; ‘ഇന്നസെന്‍റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!

കിലി പോളിനൊപ്പം അൽത്താഫും അനാർക്കലിയും ജോമോനും; ‘ഇന്നസെന്‍റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!

പ്രേക്ഷകപ്രീതി നേടിയ ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫ് സലീമും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ്’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇരുവരുമൊരുമിച്ചെത്തുന്ന ഈ ചിത്രത്തിൽ സോഷ്യൽ മീഡിയയിലെ ശ്രദ്ധേയനായ ടാൻസാനിയൻ താരം കിലി പോളും ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒരു മുഴുനീള ഫൺ റൈഡ് ആയിരിക്കും ചിത്രം എന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. പുറത്തിറങ്ങിയ നിമിഷം മുതൽ കൗതുകമുണർത്തുന്ന ഈ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ബാനറിൽ എം. ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന ഈ ചിത്രം സതീഷ് തൻവിയാണ് സംവിധാനം ചെയ്യുന്നത്. സിനിമ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രമുഖ താരങ്ങളോടൊപ്പം പ്രവർത്തിച്ച് പ്രായോഗിക പരിശീലനം നൽകുന്ന സ്ഥാപനമായ ‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ‘ഇന്നസെന്‍റ്’ എന്ന പ്രത്യേകതയുമുണ്ട്.

ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും കോമഡിക്ക് പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്.

ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആ‍ർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈന‍ർ: ആന്‍റണി സ്റ്റീഫൻ, പിആർഒ: ആതിര ദിൽജിത്ത്.

ആദ്യം തലയും പിള്ളേരും, പിന്നാലെ ഉദയനും എത്തും; ‘ഛോട്ടാ മുംബൈ’യും ‘ഉദയനാണ് താര’വും ജൂണിൽ 4K റീ റിലീസിന്…

ഹനുമാന് ശേഷം തേജ് സജ്ജയുടെ അടുത്ത ബ്രഹ്മാണ്ഡ ചിത്രം; ‘മിറൈ’ ടീസർ പുറത്ത്