in , ,

നിഗൂഢമായ ദ്വീപിൽ ഒരു ടെക്നോ ത്രില്ലർ ചിത്രം; ‘ഗില’ ട്രെയിലർ…

നിഗൂഢമായ ദ്വീപിൽ ഒരു ടെക്നോ ത്രില്ലർ ചിത്രം; ‘ഗില’ ട്രെയിലർ…

ടെക്നോ ത്രില്ലർ വിഭാഗത്തിൽ ഒരു ചിത്രം മലയാളത്തിൽ ഒരുങ്ങുക ആണ്. ‘ഗില’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മനു കൃഷ്ണ ആണ് സംവിധാനം ചെയ്യുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നതും മനു കൃഷ്ണ ആണ്. ഇന്ദ്രൻസ്, കൈലാഷ് എന്നിവർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്.

ത്രില്ലിങ്ങ് കാഴ്ചകൾ ആണ് ട്രെയിലറിൽ ഒരുക്കിയിരിക്കുന്നത്. “സങ്കല്പത്തിനും യാഥാർഥ്യത്തിനും മധ്യയുള്ള ഇടങ്ങളെ നമുക്ക് മായികാ യാഥാർഥ്യം എന്ന് വിളിക്കാം”, ഈ ഒരു വിവരണത്തോടെ ആണ് ചിത്രത്തിന്റെ ട്രെയിലർ ആരംഭിക്കുന്നത്. ട്രെയിലർ കാണാം:

കൊലപാതകവും സാമ്പത്തിക ഇടപാടും കൊലപാതക ശ്രമങ്ങളും ഒക്കെ പ്രധാന വിഷയങ്ങളായി ട്രെയിലറിൽ പരാമർശിക്കുന്നുണ്ട്. മൂന്ന് മരണങ്ങളും അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പൊതുവായ ഒരു ഘടകവും അന്വേഷണത്തിൽ കണ്ടെത്തുന്നതും ഒക്കെ ട്രെയിലറിൽ പറഞ്ഞു പോകുന്നുണ്ട്. സോഷ്യൽ മീഡിയയുടെ തെറ്റായ ഉപയോഗത്തിന് ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിഷയങ്ങളും ആണ് ചിത്രം ചർച്ച ചെയ്യുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. പ്രേക്ഷകരില്‍ ഈ ട്രെയിലര്‍ ആകാംഷ നിറയ്ക്കും എന്നത് തീര്‍ച്ച.

റൂട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജികെ പിള്ളയും ശാന്ത ജി പിള്ളയും ആണ് നിർമ്മാതാക്കൾ. സംവിധാനവും തിരക്കഥയും കൂടാതെ ചിത്രത്തിന് സംഗീതം ഒരുക്കുന്നതും മനു കൃഷ്ണ ആണ്. ഇന്ദ്രൻസ്, കൈലാസ് എന്നിവരെ കൂടാതെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ശ്രീകാന്ത് ഈശ്വർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ് ആണ്.

കർണാടകയിൽ ‘ആർആർആറി’നെ ബഹിഷ്‌കരിക്കാൻ ട്വിറ്ററിൽ ആഹ്വാനം; കാരണം ഇതാണ്…

‘ഹൃദയം’ മറ്റ് ഭാഷകളിലേക്കും; റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയത് ‘ബ്രഹ്മാസ്ത്ര’ നിർമ്മാതാക്കൾ…