in

ജിത്തു മാധവൻ – സൂര്യ ചിത്രത്തിൽ ഫഹദ് ഫാസിൽ?; എത്തുന്നത് രംഗണ്ണൻ ആയി

ജിത്തു മാധവൻ – സൂര്യ ചിത്രത്തിൽ ഫഹദ് ഫാസിൽ?; എത്തുന്നത് രംഗണ്ണൻ ആയി

‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന ചിത്രത്തിൽ സൂര്യ നായകനായി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. തമിഴിൽ ഒരുക്കുന്ന ഈ ബിഗ് ബജറ്റ് മാസ്സ് എന്റെർറ്റൈനെർ ചിത്രത്തിൽ മലയാളി താരങ്ങളും അണിനിരക്കുമെന്നും വാർത്തകൾ വന്നു. ഇപ്പോൾ വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മലയാളി താരം ഫഹദ് ഫാസിലും ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷത്തിലെത്തും.

‘ആവേശം’ എന്ന ജിത്തു മാധവൻ ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച രംഗണ്ണൻ എന്ന കഥാപാത്രമായി അതിഥി താരമായി ആയാണ് ഫഹദ് എത്തുക എന്ന സ്ഥിരീകരിക്കാത്ത വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആവേശം ഫെയിം സജിൻ ഗോപുവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമെന്നും വാർത്തകൾ വരുന്നുണ്ട്.

ഒരു പക്ക മാസ് എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ഈ ചിത്രത്തിൽ സൂര്യ പൊലീസ് വേഷത്തിലാണ് എത്തുക എന്നും ഒരു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിൽ എത്തുന്ന തമിഴ്നാട് പോലീസ് ഓഫീസറുടെ കഥയാണ് ചിത്രം പറയുകയെന്നും സൂചനയുണ്ട്. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ഇപ്പോൾ പുരോഗമിക്കുകയാണ്. അടുത്ത മാസം എറണാകുളത്ത് നടക്കുന്ന പൂജ ചടങ്ങുകളോടെ ചിത്രം ആരംഭിക്കുമെന്നാണ് വിവരം. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം സൂര്യ തന്നെയാണ് നിർമ്മിക്കുന്നതും. തന്റെ പുതിയ പ്രൊഡക്ഷൻ ബാനറിൽ ആണ് സൂര്യ ഈ ചിത്രം നിർമ്മിക്കുക എന്നാണ് വിവരം.

സുഷിൻ ശ്യാം ആയിരിക്കും ചിത്രത്തിന്റെ സംഗീത സംവിധാനമെന്നും വാർത്തകൾ വരുന്നുണ്ട്. ഇപ്പോൾ തെലുങ്ക് സംവിധായകനായ വെങ്കി അറ്റ്ലൂരിയുടെ ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. ലക്കി ഭാസ്‍കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണിത്. ആർ ജെ ബാലാജി ഒരുക്കിയ “കറുപ്പ്” ആണ് സൂര്യയുടെ അടുത്ത റിലീസ്. ചിത്രത്തിലെ പുതിയ ഗാനം കഴിഞ്ഞ ദിവസം പുറത്ത് വരികയും ഹിറ്റായി മാറുകയും ചെയ്തിരുന്നു.

‘ഡ്യൂഡി’ന് ബോക്സോഫീസിൽ ഗംഭീര തുടക്കം; ആദ്യ ദിനം നേടിയത് 22 കോടി