in

‘ലവ് ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം നിവിൻ പോളി – നയൻ‌താര ടീം വീണ്ടും; ‘ഡിയർ സ്റ്റുഡന്റസ്’ പുതിയ പോസ്റ്റർ പുറത്ത്

‘ലവ് ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം നിവിൻ പോളി – നയൻ‌താര ടീം വീണ്ടും; ‘ഡിയർ സ്റ്റുഡന്റസ്’ പുതിയ പോസ്റ്റർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ ഒരുക്കിയ ഹിറ്റ് ചിത്രം ‘ലവ് ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം യുവ സൂപ്പർ താരമായ നിവിൻ പോളിയും ലേഡി സൂപ്പർസ്റ്റാറായ നയൻതാരയും ഒന്നിക്കുന്ന ചിത്രമാണ് ഡിയർ സ്റ്റുഡന്റസ്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ന്യൂ ഇയർ ആശംസകളുമായി ആണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.

വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചു പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും. ഈ വർഷം ഡിയർ സ്റ്റുഡന്റസ് പ്രേക്ഷകരുടെ മുന്നിലെത്തും. ഇത് കൂടാതെ ഒരുപിടി വലിയ ചിത്രങ്ങളാണ് നിവിൻ പോളി നായകനായി അണിയറയിൽ ഒരുങ്ങുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി ആർ ഒ ശബരി.

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ നേട്ടം; ‘മാർക്കൊ’യ്ക്ക് കൊറിയയിൽ റെക്കോർഡ് റിലീസ്…

മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ ചിത്രം ‘ബസൂക്ക’യുടെ റിലീസ് പ്രഖ്യാപിച്ചു; പുതിയ പോസ്റ്ററും പുറത്ത്…