വയലൻസിൽ സമാധാനം കണ്ടെത്തുന്ന നായകനായി ചിരഞ്ജീവി; ‘ദസറ’ സംവിധായകന്റെ പുതിയ ചിത്രം…
![](https://newscoopz.in/wp-content/uploads/2024/12/Chiranjeevi-New-movie-with-Srikanth-Odela-1024x538.jpg)
നാനി ചിത്രം ‘ദസറ’ ഒരുക്കികൊണ്ട് അരങ്ങേറ്റം കുറിച്ച സംവിധായകൻ ശ്രീകാന്ത് ഒഡേലയും മെഗാസ്റ്റാർ ചിരഞ്ജീവിയും ഒന്നിക്കുന്നു. ചിരഞ്ജീവിയുടെ കടുത്ത ആരാധകൻ കൂടിയായ ശ്രീകാന്ത് ഒഡേല ഒരുക്കാൻ പോകുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. എസ്എൽവി സിനിമാസിൻ്റെ ബാനറിൽ സുധാകർ ചെറുകുറി ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്.
ചിത്രത്തിന്റെ ശക്തമായ സ്വഭാവവും പ്രമേയവും സൂചിപ്പിക്കുന്ന ചുവന്ന തീമിലുള്ള പോസ്റ്റർ ആണ് റിലീസ് ആയിരിക്കുന്നത്. ചിരഞ്ജീവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ തീവ്രത അറിയിക്കുന്ന പോസ്റ്റർ വയലൻസിനുള്ള പ്രാധാന്യവും സൂചിപ്പിക്കുന്നു. ‘അക്രമത്തിൽ അയാൾ തന്റെ സമാധാനം കണ്ടെത്തുന്നു’ എന്ന കാപ്ഷൻ ആണ് പോസ്റ്ററിൽ നല്കിയിരിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമായിരിക്കും ഇത്. യുനാനിമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ തെലുങ്ക് താരം നാനി ഈ ചിത്രം അവതരിപ്പിക്കും. പോസ്റ്റർ:
![](https://newscoopz.in/wp-content/uploads/2024/12/Chiranjeevi-movie-Srikanth-Odela-Poster-819x1024.jpg)
നാനി നായകനാകുന്ന ‘ദി പാരഡൈസ്’ എന്ന തന്റെ രണ്ടാമത്തെ ചിത്രം പൂർത്തിയാക്കിയതിന് ശേഷം, ശ്രീകാന്ത് ഒഡേല ഈ ചിരഞ്ജീവി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. രചന- സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാണം- സുധാകർ ചെറുകുറി ബാനർ- എസ്എൽവി സിനിമാസ്, അവതരണം- യുനാനിമസ് പ്രൊഡക്ഷൻസ്, നാനി, പിആർഒ- ശബരി