in , ,

“ഉരുളുപൊട്ടി വീണിടം ഉയിരുപോലെ കാത്തിടാം”; വയനാടിന് സാന്ത്വനമേകി ഒരു ഗാനം

“ഉരുളുപൊട്ടി വീണിടം ഉയിരുപോലെ കാത്തിടാം”; വയനാടിന് സാന്ത്വനമേകി ഒരു ഗാനം

ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട വയനാടിൻ്റെ അതിജീവനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു ഗാനം എത്തിയിരിക്കുന്നു. ‘ചുരം നടന്ന് വന്നിടാം കരൾ പകുത്തു തന്നിടാം ഉള്ളുപൊട്ടിയെങ്കിലും ഉലകമുണ്ട് കൂട്ടിനായ്…’ എന്ന് തുടങ്ങുന്ന പാട്ട് പ്രമുഖരുടെ സമൂഹമാധ്യമ പേജുകളിലൂടെ പുറത്തിറക്കി.

സംസ്ഥാന സർക്കാരിൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയാണ് പാട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. മാധ്യമപ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ വിവേക് മുഴക്കുന്ന് ആണ് വരികൾ എഴുതിയിരിക്കുന്നത്. വയനാടിനോട് ചേർന്ന് കിടക്കുന്ന കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് സ്വദേശിയാണ് വിവേക്.

“വയനാട് നേരിട്ട ദുരന്തം സമാനതകൾ ഇല്ലാത്തതാണ്. രക്ഷപ്പെട്ടവർക്ക് മെച്ചപ്പെട്ട ജീവിതം സാധ്യമാക്കേണ്ടതുണ്ട്. ആ നാടിനെ വീണ്ടെടുക്കാൻ കേവലമായ ശ്രമങ്ങൾ മാത്രം പോര. രാഷ്ട്രീയത്തിനപ്പുറം നാട് ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പരമാവധി സഹായം എത്തിക്കാൻ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്. അതിൻ്റെ ഭാഗമാണ് ഈ പാട്ടും” – വിവേക് പറയുന്നു.

സംഗീതവും ആലാപനവും രഞ്ജിത്ത് ജയരാമൻ. ബിജിബാലിന്റെ ശിഷ്യനായ രഞ്ജിത്ത് വാനം നീലയാണ് ബായ് (ഡാ തടിയാ), പൂക്കാലം കൈ വീശി (മഹേഷിൻ്റെ പ്രതികാരം), ഞാനെന്നും കിനാവ്(ആദ്യരാത്രി) തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട് രഞ്ജിത്ത് ജയരാമൻ. കൊച്ചി സ്വദേശിയാണ്.

“തലയിൽ യുഎസ്ബി പോർട്ടുമായി നായകൻ”; തെലുങ്ക് ചിത്രം ‘ഡബിൾ ഇസ്മാർട്ട്’ ട്രെയിലറിന്റെ മലയാളം പതിപ്പും ശ്രദ്ധ നേടുന്നു…

ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ‘അഡിയോസ് അമിഗോ’ ഓഗസ്റ്റ് 9-ന് എത്തും…