ദളപതിയുടെ ഗില്ലി റെഫെറൻസുമായി ദിലീപിന്റെ ഭ.ഭ.ബ പോസ്റ്റർ; അമ്പരന്ന് ആരാധകർ
ജനപ്രിയ നായകൻ ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ഭ.ഭ.ബയുടെ ന്യൂ ഇയർ സ്പെഷ്യൽ പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയിരിക്കുന്നത്. വിന്റേജ് സ്റ്റൈലിഷ് ലുക്കിലാണ് ഈ പോസ്റ്ററിൽ ദിലീപ് എത്തിയിരിക്കുന്നത്. ഗംഭീര ലുക്കിൽ ഒരു ജിപ്സിയുടെ ഏറ്റവും മുന്നിൽ ഇരിക്കുന്ന ദിലീപിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.
എന്നാൽ ആരാധകരെ അമ്പരപ്പിച്ചത് ആ ജിപ്സിയുടെ നമ്പർ പ്ളേറ്റ് ആണ്. തമിഴ്നാട് രെജിസ്ട്രേഷൻ ആയ TN – 59 – 100 ആണ് ജിപ്സിയുടെ നമ്പർ ആയി കാണാൻ സാധിക്കുന്നത്. ദളപതി വിജയ്‌യുടെ ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രം ഗില്ലിയിൽ അദ്ദേഹം ഉപയോഗിച്ച ജിപ്സിക്കും ഇതേ നമ്പർ ആണെന്നതാണ് കൗതുകം. ഈ ദിലീപ് ചിത്രത്തിൽ കൃത്യമായി എന്ത് കൊണ്ടാണ് ആ ഗില്ലി റെഫെറെൻസ് ഉപയോഗിച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ ഒരുക്കുന്ന ഈ ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിക്കുന്നത്. ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. പൂർണ്ണമായും മാസ് കോമഡി എൻ്റെർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.
സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. സംഗീതം – ഷാൻ റഹ്മാൻ, ഛായാഗ്രഹണം. – അരുൺ മോഹൻ, എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.