in , ,

കൊല തൂക്കിൻ അഴിഞ്ഞാട്ടവുമായി മോഹൻലാലും ദിലീപും; ‘ഭ.ഭ.ബ’ ആദ്യ ഗാനം പുറത്ത്

കൊല തൂക്കിൻ അഴിഞ്ഞാട്ടവുമായി മോഹൻലാലും ദിലീപും; ‘ഭ.ഭ
.ബ’ ആദ്യ ഗാനം പുറത്ത്

ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ‘ഭ.ഭ.ബ’ യിലെ ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്ത്. “അഴിഞ്ഞാട്ടം” എന്ന ടൈറ്റിലോടെ പുറത്ത് വന്നിരിക്കുന്ന ഈ ഗാനം എം ജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ, നിരഞ്ജ് സുരേഷ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ.

ഷാൻ റഹ്മാൻ ഈണം പകർന്ന ഈ ഗാനത്തിൻ്റെ ഹൈലൈറ്റ് ദിലീപും മോഹൻലാലും ചേർന്നുള്ള കിടിലം നൃത്തമാണ്. ഈ ത്രസിപ്പിക്കുന്ന ഗാനത്തിന് നൃത്തം ഒരുക്കിയത് തമിഴ് നടനും നൃത്ത സംവിധായകനുമായ സാൻഡി മാസ്റ്റർ ആണ്. ഇരുവരുടെയും തകർപ്പൻ നൃത്ത ചുവടുകൾ ഇതിനോടകം തന്നെ വൈറൽ ആയിട്ടുണ്ട്.

നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ആഗോള റിലീസായി എത്തുന്നത്. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഈ മാസ് കോമഡി ആക്ഷൻ എന്റെർറ്റൈനെർ ചിത്രത്തിൽ, അതിഥി വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്.

ചിത്രത്തിൻ്റെ സെൻസറിങ് ഇന്ന് പൂർത്തിയായി. U/A 13+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിൻ്റെ ട്രെയിലർ ദിവസങ്ങൾക്ക് മുൻപ് പുറത്ത് വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു.

ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഛായാഗ്രഹണം – അർമോ, സംഗീതം – ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം- ഗോപി സുന്ദർ, എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.

വിവാദങ്ങൾക്ക് വിട; കോടതി അനുമതിയോടെ ഷെയ്ൻ നിഗത്തിന്‍റെ ‘ഹാൽ’ ക്രിസ്മസ് റിലീസായി എത്തുന്നു

കന്നഡ സൂപ്പർതാരങ്ങൾ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം; അർജുൻ ജന്യയുടെ ’45’ ട്രെയിലർ പുറത്ത്