വാശിയേറിയ കബഡി മത്സരത്തിന്റെ ആവേശം നിറച്ച് ‘ബൾട്ടി’; ഷെയ്ൻ നിഗമിന്റെ 25-ാം ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്സ് പുറത്ത്…

ഷെയിൻ നിഗം നായകനായി എത്തുന്ന ഇരുപത്തിയഞ്ചാമത് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ച് ഗ്ലിംപ്സ് പുറത്തിറങ്ങി. ‘ബൾട്ടി’ എന്ന് പേരിട്ടിരിക്കുന്ന ഈ സ്പോർട്സ് ആക്ഷൻ ചിത്രത്തിൽ ഇതുവരെ കാണാത്ത രൗദ്രഭാവത്തോടെയുള്ള ഷെയിൻ നിഗമിനെ ആണ് കാണാൻ കഴിയുന്നത്. വാശിയേറിയ കബഡി മത്സരത്തിന്റെ ആവേശം നിറഞ്ഞുനിൽക്കുന്ന ഗ്ലിംപ്‌സ് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിളയും ബിനു ജോർജ്ജ് അലക്സാണ്ടറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ഉണ്ണി ശിവലിംഗം ആണ് സംവിധാനം ചെയ്യുന്നത്.
ഒരു കുത്ത് പാട്ടിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ഗ്ലിംപ്‌സിന് സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഷെയിൻ നിഗത്തിന്റെ കരിയറിലെ ഏറ്റവും വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ കബഡി കളിക്കാരനായ ഉദയൻ എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്. കേരള-തമിഴ്നാട് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കബഡിയും സൗഹൃദവും പ്രണയവും സംഘർഷങ്ങളുമെല്ലാം ഇഴചേർത്തുകൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് ‘ബൾട്ടി’ പറയുന്നത്. തമിഴും മലയാളവും ഇടകലർന്ന ഭാഷാശൈലിയും ഈ ചിത്രത്തിന്റെ പ്രത്യേകതയായിരിക്കും. ഈ ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും. ടൈറ്റിൽ ഗ്ലിംപ്സ്:
‘ന്നാ താൻ കേസ് കൊട്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രം എന്ന നിലയിലും ‘ബൾട്ടി’ ശ്രദ്ധേയമാണ്. ഉണ്ണി ശിവലിംഗത്തിന്റെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രത്തിൽ ഷെയിൻ നിഗത്തിനൊപ്പം ശാന്തനു ഭാഗ്യരാജ്, പ്രീതി അസ്രാണി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ മലയാളത്തിലെയും തമിഴിലെയും മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. സംഗീതത്തിനും ആക്ഷൻ രംഗങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയാണ് ‘ബൾട്ടി’ ഒരുക്കിയിരിക്കുന്നത്.
കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, ഡിറക്ടർ ഓഫ് ഫോട്ടോഗ്രാഫി: അലക്സ് ജെ പുളിക്കൽ, ലിറിക്‌സ്: വിനായക് ശശികുമാർ, കലാസംവിധാനം: ആഷിക് എസ്, വസ്ത്രാലങ്കാരം: മെൽവി ജെ, ആക്ഷൻ കൊറിയോഗ്രാഫി: ആക്ഷൻ സന്തോഷ് & വിക്കി മാസ്റ്റർ, മെയ്ക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: നിതിൻ ലൂക്കോസ്, ഡി ഐ: കളർ പ്ലാനറ്റ്, സ്റ്റിൽസ്: സുഭാഷ് കുമാരസ്വാമി, സജിത്ത് ആർ എം, കളറിസ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, മിക്സിങ്: എം ആർ രാജാകൃഷ്ണൻ, പ്രോജെക്ട് കോർഡിനേറ്റർ: ബെന്നി കട്ടപ്പന.
കൊറിയോഗ്രാഫി: അനുഷ, പ്രൊഡക്ഷൻ കണ്ട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡിറക്ടർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ് പ്രൊഡക്ഷൻ) മൂൺഷോട്ട് എന്റർടൈൻമെന്റ്സ് & എസ്.ടി.കെ. ഫ്രെയിംസ് സി.എഫ്.ഓ: ജോബിഷ് ആന്റണി, & സി.ഓ.ഓ അരുൺ സി. തമ്പി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്റെർറ്റൈന്മെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഓഡിയോ ലേബൽ: തിങ്ക് മ്യൂസിക്. ടൈറ്റിൽ ഡിസൈൻ: റോക്കറ്റ് സയൻസ്, പബ്ലിസിറ്റി ഡിസൈൻസ്: വിയാഖി, മാർക്കറ്റിംഗ് & വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽ.എൽ.പി, പി.ആർ.ഓ: ഹെയിൻസ്.