in

‘ടർബോ’യിലെ മമ്മൂട്ടിയുടെ വൈകാരിക രംഗം കണ്ട് കണ്ണീർ വന്നതിൻ്റെ കാരണം വെളിപ്പെടുത്തി അഷ്‌കർ സൗദാൻ…

‘ടർബോ’യിലെ മമ്മൂട്ടിയുടെ വൈകാരിക രംഗം കണ്ട് കണ്ണീർ വന്നതിൻ്റെ കാരണം വെളിപ്പെടുത്തി അഷ്‌കർ സൗദാൻ…

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരീ പുത്രനായ അഷ്‌കർ സൗദാൻ നായകനായ ഡിഎൻഎ എന്ന ക്രൈം ത്രില്ലർ ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ഒരഭിമുഖത്തിൽ അഷ്‌കർ മമ്മൂട്ടിയെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ടർബോ എന്ന വൈശാഖ് ചിത്രത്തിലെ മമ്മൂട്ടിയുടെ ഒരു വൈകാരിക രംഗത്തെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനുത്തരമായാണ് അഷ്‌കർ സൗദാൻ യഥാർത്ഥ ജീവിതത്തിലെ മമ്മൂട്ടിയെ കുറിച്ച് മനസ്സ് തുറന്നത്. ടർബോ എന്ന ചിത്രത്തിൽ ഏറെ കയ്യടി നേടിയ ഒരു രംഗമാണ്, മമ്മൂട്ടിയുടെ ജോസ് എന്ന കഥാപാത്രം വളരെ വികാരനിർഭരനായി തന്റെ ഭൂതകാലത്തെ കുറിച്ച് സംസാരിക്കുന്നത്.

സ്‌ക്രീനിൽ മമ്മൂട്ടി ഒരു തുള്ളി കണ്ണീരു പോലും ആ രംഗത്തിൽ പൊഴിച്ചില്ലെങ്കിലും, തന്റെ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചു. ആ രംഗം ഷൂട്ട് ചെയ്യുന്നതിന് മുൻപ്, കണ്ണീർ പൊഴിക്കാതെ തന്നെ വൈകാരികമായ കാര്യങ്ങൾ സംസാരിക്കാമെന്നു മമ്മൂട്ടി സംവിധായകൻ വൈശാഖിനെ ബോധ്യപ്പെടുത്തിയത്, തന്റെ സ്വന്തം അച്ഛന്റെ മരണസമയത്ത് തനിക്ക് അദ്ദേഹത്തിനടുത്ത് ഉണ്ടാവാൻ സാധിക്കാതിരുന്ന വൈകാരികമായ അനുഭവം വിശദീകരിച്ചു കൊണ്ടാണ്.

എന്നാൽ ആ രംഗം കണ്ടപ്പോൾ അഷ്‌കർ കരഞ്ഞു പോയെന്നതിന് സാക്ഷ്യം വഹിച്ചത് ഡിഎൻഎയിലെ അഷ്കറിന്റെ സഹതാരമായ ഹന്നാ റെജി കോശിയാണ്. അതിനു കാരണമായി അഷ്‌കർ പറഞ്ഞത്, ആരാധകരും മറ്റുള്ളവരും മമ്മൂട്ടി എന്ന താരത്തെ മാത്രം കാണുമ്പോൾ, മമ്മൂട്ടി എന്ന മനുഷ്യനും, മമ്മൂട്ടി എന്ന മകനും യഥാർത്ഥ ജീവിതത്തിൽ കണ്ണീർ പൊഴിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നാണ്. അച്ഛൻ മരിച്ചു കിടക്കുമ്പോൾ, അദ്ദേഹത്തെ അവസാനമായി കാണാനായെത്താൻ മമ്മൂട്ടി പാടുപെടുന്ന സമയത്താണ് താനതിനു സാക്ഷ്യം വഹിച്ചതെന്നും, അത്കൊണ്ട് തന്നെ ടർബോ എന്ന ചിത്രത്തിലെ ആ രംഗം മറ്റാരേക്കാളും തന്നെ വ്യക്തിപരമായി വികാരനിര്‍ഭരനാക്കിയ ഒന്നായിരുന്നെന്നും അഷ്‌കർ വെളിപ്പെടുത്തി.

നാനിയുടെ ‘സരിപോധ ശനിവാര’ത്തിലെ ആദ്യ ഗാനം ‘ഗരം ഗരം’ പുറത്ത്; സംഗീതം ഒരുക്കിയത് ജേക്‌സ് ബിജോയ്…

ഉസ്താദ് ഐ സ്മാർട് ശങ്കറായി റാം തിരിച്ചെത്തുന്നു; ‘ഡബിൾ ഐ സ്മാർട്’ റിലീസ് ഓഗസ്റ്റ് 15ന്…