എമ്പുരാന് ശേഷം മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ആര്യ നായകനാകുന്നു…
മോഹൻലാൽ – പൃഥ്വിരാജ് ടീമിന്റെ ‘എമ്പുരാൻ’ എന്ന ചിത്രത്തിനു ശേഷം മുരളി ഗോപി തിരക്കഥയെഴുത്തുന്ന ചിത്രത്തിൽ ആര്യ നായകനാകുന്നു. ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പൂജാ കർമ്മം തമിഴ്നാട്ടിലെ രാമനാഥപുരത്തെ മംഗളനാഥസ്വാമി ശിവ ക്ഷേത്രത്തിൽ വെച്ചു നിർവ്വഹിച്ചു.
മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ താരനിരയിൽ ശാന്തി ബാലകൃഷ്ണൻ, നിഖില വിമൽ, സരിത കുക്കു, ഇന്ദ്രൻസ്, മുരളി ഗോപി, സിദ്ധിക്ക്, രഞ്ജി പണിക്കർ, ശരത് അപ്പാനി, തരികിട സാബു എന്നിവരും ഉണ്ട്. കൂടാതെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ടിയാൻ എന്ന ബിഗ് ബഡ്ജറ്റ് സിനിമയ്ക്ക് ശേഷം മുരളി ഗോപിയും സംവിധായകൻ ജിയെൻ കൃഷ്ണകുമാറും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാർക്ക് ആന്റണി എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിന് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന ചിത്രയായ ഇത് അവരുടെ പതിനാലാമത്തെ കൂടിയാണ്. ചിത്രത്തിന് പേരിട്ടിട്ടില്ല. പി ആർ ഒ-എ എസ് ദിനേശ്.