in ,

സൂപ്പർസ്റ്റാറിന്റെ ഫാൻ ബോയ് ആയി റാം പോത്തിനേനി; ‘ആന്ധ്ര കിംഗ് താലൂക്ക’ ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്..

സൂപ്പർസ്റ്റാറിന്റെ ഫാൻ ബോയ് ആയി റാം; ‘ആന്ധ്ര കിംഗ് താലൂക്ക’ ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്..

തെലുങ്ക് യുവ താരം റാം പോത്തിനേനി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിമ്പ്‌സ് പുറത്തിറങ്ങി. ‘ആന്ധ്ര കിംഗ് താലൂക്ക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് ബാബു പി ആണ്. റാം പോത്തിനേനിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ഈ വീഡിയോ പുറത്തുവിട്ടത്. ‘മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി’ക്ക് ശേഷം മഹേഷ് ബാബു പി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ്. ചിത്രത്തിൽ നായികയായി എത്തുന്നത് ഭാഗ്യശ്രീ ബോർസെയാണ്. കന്നഡ സൂപ്പർ താരം ഉപേന്ദ്രയും ചിത്രത്തിൽ ഒരു പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

2000-ങ്ങളുടെ തുടക്കത്തിലെ ഒരു സിനിമാ തീയേറ്ററിന് മുന്നിലെ ആവേശകരമായ കാഴ്ചയോടെയാണ് ടൈറ്റിൽ ഗ്ലിമ്പ്‌സ് ആരംഭിക്കുന്നത്. ആന്ധ്രയിലെ സൂപ്പർസ്റ്റാർ സൂര്യകുമാറിന്റെ പുതിയ സിനിമയുടെ ടിക്കറ്റുകൾക്കായി ആരാധകർ ഇടികൂടുമ്പോൾ അതേ ആവശ്യത്തിനായുള്ള നിരവധി ഫോൺ കോളുകൾ സ്വീകരിക്കുകയാണ് തീയേറ്റർ ഉടമ. വിഐപി റഫറൻസുകൾ ഉള്ളവർക്ക് ടിക്കറ്റ് നൽകുന്ന അദ്ദേഹം പെട്ടെന്ന് തന്നെ നിരാശയോടെ ഫോൺ വെക്കുന്നു. ഈ സമയത്താണ് സൂര്യകുമാറിന്റെ തനതായ ശൈലിയിൽ സൈക്കിളിൽ റാം എത്തുന്നത്. “ആന്ധ്ര രാജാവിന്റെ ആരാധകരുടെ പേരിൽ” താനൊരു യഥാർത്ഥ ആരാധകനാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് റാം 50 ടിക്കറ്റുകൾ ആവശ്യപ്പെടുന്നു. ഇത് കേട്ട് മതിപ്പു തോന്നിയ തീയേറ്റർ ഉടമ സമ്മതം മൂളുന്നു. തുടർന്ന് റാം തന്റെ കൂട്ടാളികളോടൊപ്പം ആഘോഷിക്കുകയും, തന്റെ ഇഷ്ടതാരത്തിന്റെ വലിയ കട്ടൗട്ടിന് മുന്നിൽ ആടിപ്പാടുകയും ചെയ്യുമ്പോൾ ചിത്രത്തിന്റെ പേര് – ‘ആന്ധ്ര കിംഗ് താലൂക്ക’ – സ്ക്രീനിൽ തെളിയുന്നു.

ഈ ചിത്രത്തിൽ ഒരു സൂപ്പർസ്റ്റാറിന്റെ കടുത്ത ആരാധകനായി റാം അഭിനയിക്കുമ്പോൾ, ആ സൂപ്പർതാരമായി എത്തുന്നത് ഉപേന്ദ്രയാണ്. റാമിന്റെ കഥാപാത്രത്തെ വളരെ സ്റ്റൈലിഷായി ഈ വീഡിയോയിൽ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു. നർമ്മവും ഹൃദയസ്പർശിയായ രംഗങ്ങളും ഈ സിനിമയുടെ പ്രധാന ആകർഷണമായിരിക്കുമെന്നാണ് സൂചന. റാവു രമേഷ്, മുരളി ശർമ, സത്യ, രാഹുൽ രാമകൃഷ്ണ, വി. ടി. വി ഗണേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ രചനയും സംവിധാനം ചെയ്തത് മഹേഷ് ബാബു പി തന്നെയാണ്.

ഛായാഗ്രഹണം- സിദ്ധാർത്ഥ നൂനി, സംഗീതം- വിവേക്- മെർവിൻ, എഡിറ്റർ- ശ്രീകർ പ്രസാദ് , പ്രൊഡക്ഷൻ ഡിസൈൻ- അവിനാശ് കൊല്ല, സിഇഒ- ചെറി, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

ഷമീർ മുഹമ്മദ് സംവിധായകനാവുന്നു; നായകൻ പൃഥ്വിരാജ്?

മാത്യു തോമസ് ചിത്രം ‘ലൗലി’ നാളെ മുതൽ; ത്രീഡി വിസ്മയം സമ്മാനിക്കാൻ വീണ്ടുമൊരു മലയാള ചിത്രം