in

അനന്ത് അംബാനി-രാധിക മെർച്ചന്റ് ഹൽദി ആഘോഷം: ഹൃദയസ്പർശിയായ സ്റ്റൈലിഷ് വസ്‌ത്രങ്ങളുമായി വിവാഹ ജോഡി

അനന്ത് അംബാനി-രാധിക മെർച്ചന്റ് ഹൽദി ആഘോഷം: ഹൃദയസ്പർശിയായ സ്റ്റൈലിഷ് വസ്‌ത്രങ്ങളുമായി വിവാഹ ജോഡി

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനി, തന്റെ വിവാഹാഘോഷത്തിന്റെ ഭാഗമായ ഹൽദി ചടങ്ങിൽ ധരിച്ച വസ്ത്രങ്ങളിലൂടെ നടത്തിയത് വളരെ ശ്രദ്ധേയമായ സ്റ്റൈൽ പ്രസ്താവനയാണ്. അനന്ത്- രാധിക ജോഡിയുടെ വ്യക്തിപരമായ അഭിനിവേശങ്ങളും അഭിരുചികളും പ്രതിഫലിപ്പിക്കുന്ന, ആധുനിക ചാരുതയുമായി കൂട്ടിയിണക്കിയ പാരമ്പര്യത്തിന്റെ മഹത്തായ പ്രദർശനമാണ് ഇവരുടെ വിവാഹ ആഘോഷങ്ങൾ കാണിച്ചു തരുന്നത്.

വെളുത്ത പൈജാമയ്ക്കൊപ്പം മഞ്ഞ കുർത്തയും അബു ജാനി സന്ദീപ് ഖോസ്ല രൂപകൽപ്പന ചെയ്ത മൃഗങ്ങളുടെ രൂപഭാവങ്ങളുള്ള സവിശേഷമായ ഹാഫ് ജാക്കറ്റും ആണ് അനന്ത് ധരിച്ചത്. വന്യജീവി സംരക്ഷണത്തിലും പാരിസ്ഥിതിക സുസ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദ്ദേഹത്തിന്റെ വണ്ടാര സംരംഭത്തെ കൂടി ആദരിക്കുന്ന ഒന്നായിരുന്നു ജാക്കറ്റിലെ മൃഗങ്ങളുടെ ഡിസൈനുകൾ. ഫാഷന്റെയും വ്യക്തിപരമായ മൂല്യങ്ങളുടെയും അർത്ഥവത്തായ സംയോജനം പ്രദർശിപ്പിക്കുന്ന, ഈ കാര്യങ്ങളോടുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തെ കൂടി എടുത്തു കാണിക്കുന്ന ഒന്നായിരുന്നു ഈ ഡിസൈൻ രൂപകൽപ്പനയും അതിന്റെ തിരഞ്ഞെടുക്കലും. സ്റ്റൈലിസ്റ്റ് ഷലീന നഥാനി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട, അനന്ത് അംബാനിയുടെ ഈ ശ്രദ്ധേയ ലുക്കിന്റെ ആദ്യ ചിത്രങ്ങൾ, അതിന്റെ പരമ്പരാഗതവും സമകാലികവുമായ ഘടകങ്ങളുടെ സവിശേഷമായ മിശ്രണത്തിന്റെ മികവ് കൊണ്ട് പെട്ടെന്ന് ശ്രദ്ധ നേടിയെടുത്തു.

അനന്തിന്റെ വധു രാധിക മർച്ചന്റും അനാമിക ഖന്നയുടെ അതിശയകരമായ ഡിസൈനിലുള്ള വസ്ത്രമാണ് ചടങ്ങിനായി തിരഞ്ഞെടുത്തത്. സുഗന്ധമുള്ള മുല്ല പൂവും, തിളങ്ങുന്ന ജമന്തി പൂക്കളും ഉപയോഗിച്ച് നിർമ്മിച്ച ഒരു പ്രത്യേക പൂമെത്ത പോലത്തെ ഡിസൈൻ, അവളുടെ വേഷത്തിന് പരമ്പരാഗതവും എന്നാൽ ആകർഷകവുമായ സ്റ്റൈലും സൗന്ദര്യവും നൽകി. വിശുദ്ധിയുടെയും ശുഭത്തിന്റെയും പ്രതീകമായ പൂമെത്ത പോലത്തെ ഡിസൈൻ, നവവധുവിന്റെ മനോഹരമായ തിളക്കത്തെ സമ്പൂർണ്ണമാക്കി.

ആഡംബരവും സൂക്ഷ്മമായ ആസൂത്രണവും അനന്ത് അംബാനി- രാധിക മെർച്ചന്റ് വിവാഹ ആഘോഷങ്ങളെ വേറിട്ട് നിർത്തുന്നു. അനന്തിന്റെയും രാധികയുടെയും ഹൽദി ചടങ്ങിനുള്ള വസ്ത്രധാരണം അവരുടെ കുറ്റമറ്റ ശൈലി മാത്രമല്ല, പാരമ്പര്യത്തോടുള്ള ആദരവും വ്യക്തിപരമായ കാര്യങ്ങളോടുള്ള പ്രതിബദ്ധതയും പ്രദർശിപ്പിച്ചു. നമ്മുടെ മഹത്തായ ഭാരതീയ പാരമ്പര്യത്തിന്റെയും ആധുനികതയുടെയും ഈ മിശ്രണം, അവരുടെ സ്നേഹവും മൂല്യങ്ങളും ആഘോഷിക്കുന്ന ഒരു അവിസ്മരണീയമായ ഒത്തുചേരലിന് വേദിയൊരുക്കി.

ഫിലിം ഫെയർ അവാർഡ്‌സ് സൗത്ത് 2023: ബെസ്റ്റ് ആക്ടർ ക്രിട്ടിക്സ് അവാർഡ് ദുൽഖർ സൽമാന്

നിഗൂഢതകൾ ഒളിപ്പിച്ച് സാത്താനിലെ ക്യാരക്ടർ ടോണി ജേക്കബ്; ക്യാരക്ടർ പോസ്റ്റർ റിലീസായി..