“ഇവിടെ ആറ് ദുർമരണങ്ങൾ നടന്നിട്ടുണ്ട്”; ഇന്ദ്രൻസിന്റെ ഹൊറർ ത്രില്ലർ വാമനന്റെ ട്രെയിലർ…

പ്രേക്ഷകരുടെ പ്രിയ നടൻ ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന ഹൊറർ ത്രില്ലർ ആണ് ‘വാമനൻ’. നവാഗതനായ എ ബി ബിനിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാമനന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയതും സംവിധായകൻ എ ബി ബിനിലാണ്. ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും ഒക്കെ മുൻപ് പുറത്തുവന്നിരുന്നു. ഡിസംബർ 16ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലറും നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.
1 മിനിറ്റ് 29 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആണ് റിലീസ് ആയിരിക്കുന്നത്. ഒരൊറ്റ രാത്രിയിൽ ആറ് ദുർമരണങ്ങൾ നടന്ന വീടിനെ കുറിച്ച് പരാമർശിച്ചു ആണ് ട്രെയിലർ ആരംഭിക്കുന്നത്. ആള് താമസമില്ലാത്ത ഈ വീട് കടന്ന് ആണ് സെമിത്തേരി റോഡിന് പിറകിലുള്ള സ്വന്തം വീട്ടിലേക്ക് ഇന്ദ്രൻസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന് പോകേണ്ടത്. അവിടുത്തെ ചില അസാധാരണ കാഴ്ചകളും അനുഭവങ്ങളും അയാളെ പേടിപ്പെടുത്തുന്നുണ്ട്. പോലീസ് ആകട്ടെ സൈക്കാർട്ടിസ്റ്റിനെ കാണാൻ ആണ് അയാളോട് ആവശ്യപ്പെടുന്നത്. ട്രെയിലറിൽ നിന്ന് മനസ്സിലാക്കാവുന്ന ഇത്തരം കാര്യങ്ങളിൽ നിന്ന് വാമനൻ പ്രേക്ഷകർക്ക് ഒരു സൈക്കോ ഹൊറർ ത്രില്ലർ പ്രതീക്ഷ ആണ് നൽകുന്നത്. ബൈജു, ഹരീഷ് കണാരൻ, സീമ ജി. നായർ, സിനു സിദ്ധാർഥ്, എ.ബി. അജി തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ട്രെയിലർ കാണാം: