ബോക്സ് ഓഫീസിനെ വിസ്മയിപ്പിച്ച ‘ലവ് ടുഡേ’ മണിക്കൂറുകള്‍ക്കകം ഇനി ഒടിടിയിൽ…

കോമാളി എന്ന ജയം രവി ചിത്രം ഒരുക്കി അരങ്ങേറ്റം കുറിച്ച സംവിധായകൻ പ്രദീപ് രംഗനാഥന്റെ രണ്ടാമത്തെ സംവിധാന സംരംഭവമാണ് ലവ് ടുഡേ. ഈ ചിത്രത്തിലൂടെ നായകാനായി പ്രദീപ് അരങ്ങേറ്റവും കുറിച്ചു. വെറും 5 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 80 കോടിയും കടന്ന് വമ്പൻ തരംഗം സൃഷ്ടിച്ചു മുന്നേറുക ആണ്. കേരള ബോക്സ് ഓഫീസിലും ചിത്രം മികച്ച കളക്ഷൻ നേടി.
തമിഴിൽ കിട്ടിയ വൻ വരവേൽപ്പിന് ശേഷം ചിത്രം നവംബർ 25ന് തെലുങ്കിലും മൊഴിമാറ്റം നടത്തി റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായങ്ങളും കളക്ഷനും ആണ് തെലുങ്ക് സംസ്ഥാനങ്ങളിലും ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ ചിത്രം ഒടിടി റിലീസിന് തയ്യറായിരിക്കുക ആണ്. ഡിസംബർ 2ന് നെറ്റ്ഫ്ലിക്‌സിൽ ചിത്രം സ്‌ട്രീം ചെയ്യും എന്നായിരുന്നു അറിയിച്ചിരുന്നത്. ഇന്ന് രാത്രി 12 മണിയോട് കൂടി ചിത്രത്തിന്റെ സ്‌ട്രീമിംഗ് ആരംഭിക്കും. ഇവാന, രവീണ രവി, യോഗി ബാബു, സത്യരാജ്, രാധിക ശരത്കുമാർ തുടങ്ങിയവര്‍ ആണ് ഈ ചിത്രത്തിലെ മറ്റ് താരങ്ങള്‍. ട്രെയിലര്‍: