ചിരിപ്പിക്കാൻ മൂസ ഇനി ഒടിടിയിൽ; ‘മേ ഹൂം മൂസ’യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു…
വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ ജിബു ജേക്കബ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മേം ഹൂം മൂസ. സുരേഷ് ഗോപി നായകനായ ഈ ചിത്രം സെപ്റ്റംബർ 30ന് ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്. ആക്ഷേപഹാസ്യ ചിത്രമായി ഒരുക്കിയ മേം ഹൂം മൂസ മികച്ച പ്രതികരണങ്ങൾ ആയിരുന്നു പ്രേക്ഷകർക്കിടയിൽ നിന്നും നിരൂപകർക്കിടയിൽ നിന്നും തിയേറ്റർ റിലീസിന് ശേഷം നേടിയത്. പൊന്നിയിൻ സെൽവൻ വന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ഒപ്പം തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് പക്ഷെ മികച്ച കളക്ഷനുകൾ നേടാൻ കഴിയാതെ പോയി. ഇപ്പോളിതാ ചിത്രം ഒടിടി റിലീസിന് തയ്യാറായിരിക്കുക ആണ്. സീ 5 ആണ് ചിത്രം സ്‌ട്രീം ചെയ്യുക. നവംബർ 11ന് ആണ് ഒടിടി റിലീസ്.
ഒടിടി റിലീസ് പ്രഖ്യാപിച്ചു കൊണ്ട് നായകൻ സുരേഷ് ഗോപി ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. രൂബേഷ് റെയിൻ രചന നിർവഹിച്ച ചിത്രത്തിൽ പൂനം ബജ്‌വാ ആയിരുന്നു നായികാ വേഷത്തിൽ എത്തിയത്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. റോയ് സി ജെയും തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ സൈജു കുറുപ്പ്, ഹരീഷ് കണാരൻ, സൃന്ദ, സലിം കുമാർ, മിഥുൻ രമേശ്, മേജർ രവി, സുധീർ കരമന എന്നിവർ ആയിരുന്നു മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. വിഷ്ണു നാരായണൻ ഛായാഗ്രഹണവും സൂരജ് ഈ എസ് എഡിറ്റിംഗും നിർവഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് ശ്രീനാഥ് ശിവശങ്കരൻ ആയിരുന്നു. ടീസർ: