in

പൃഥ്വിരാജിന്‍റെ പിറന്നാൾ ആഘോഷമാക്കാന്‍ ‘കാപ്പ’യുടെ ടീസർ നാളെ എത്തും…

പൃഥ്വിരാജിന്‍റെ പിറന്നാൾ ആഘോഷമാക്കാന്‍ ‘കാപ്പ’യുടെ ടീസർ നാളെ എത്തും…

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കാപ്പ’യുടെ ചിത്രീകരണം കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. ‘കടുവ’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ കുറച്ച് പാച്ച് വർക്കുകൾ ഈ മാസം ആദ്യവും പൂർത്തിയാക്കി. പൃഥ്വിരാജിന് ഒപ്പം ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിന്റെ ഒരു അപ്‌ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്. പൃഥ്വിരാജിന്റെ പിറന്നാൾ ദിനമായ നാളെ കാപ്പയുടെ ഒരു ടീസർ പുറത്തുവിടും എന്ന പ്രഖ്യാപനം ആണ് വന്നിരിക്കുന്നത്. നാളെ വൈകുന്നേരം 7 മണിക്ക് ആണ് കാപ്പയുടെ ടീസർ എത്തുക. ചിത്രത്തിലെ പ്രധാന താരങ്ങൾ അണിനിരന്ന ഒരു പോസ്റ്ററും നിർമ്മാതാക്കൾ ടീസർ റിലീസ് പ്രഖ്യാപിച്ച് പുറത്തുവിട്ടിട്ടുണ്ട്.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് എഴുത്തുകാരൻ ജിആർ ഇന്ദുഗോപനാണ്. കേരള സംസ്ഥാനത്ത് നടക്കുന്ന ചില സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളെ ഫലപ്രദമായി തടയുന്നതിനും നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കാപ ആക്ട് എന്നറിയപ്പെടുന്ന, 2007-ലെ കേരള ആൻറി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ടിനെ ചുറ്റിപ്പറ്റിയുള്ളത് ആണ് ഈ ചിത്രം. ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) റൈറ്റേഴ്‌സ് യൂണിയന്റെയും തിയേറ്റർ ഓഫ് ഡ്രീംസിന്റെയും ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു എബ്രഹാം, ദിലീഷ് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള യൂഡ്‌ലീ ഫിലിംസ് സഹ നിർമ്മാതാക്കളാണ്. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

പഞ്ചാബി താളത്തിൽ ആടിപാടി ലക്കി സിംഗ്; മോൺസ്റ്ററിലെ വീഡിയോ ഗാനം എത്തി…

മലയാളത്തിൽ നിന്ന് പാൻ ഇന്ത്യൻ വിസ്മയമാകാൻ പൃഥ്വിയുടെ ‘കാളിയൻ’; മോഷൻ പോസ്റ്റർ…