in

ഉണ്ണി-വൈശാഖ് ടീമിന്‍റെ ബിഗ് ബഡ്‌ജറ്റ്‌ ആക്ഷൻ ചിത്രം ‘ബ്രൂസ് ലീ’ പ്രഖ്യാപിച്ചു…

ഉണ്ണി-വൈശാഖ് ടീമിന്‍റെ ബിഗ് ബഡ്‌ജറ്റ്‌ ആക്ഷൻ ചിത്രം ‘ബ്രൂസ് ലീ’ പ്രഖ്യാപിച്ചു…

‘മല്ലു സിംഗ്’ എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദനും വൈശാഖും വീണ്ടും ഒന്നിക്കുക ആണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ‘ബ്രൂസ് ലീ’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ബിഗ് ബഡ്‌ജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ചിത്രമായ ‘ബ്രൂസ് ലീ’യുടെ തിരക്കഥ രചിച്ചിരിക്കുന്നത് ഉദയകൃഷ്ണ ആണ്.

‘മാൻ ഓഫ് ആക്ഷൻ’ എന്ന ടാഗ് ലൈൻ ആണ് ചിത്രത്തിന് നൽകിയിട്ടുള്ളത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ഈ വർഷം തന്നെ ചിത്രത്തിന്റെ റിലീസ് ഉണ്ടാവും എന്ന് പോസ്റ്ററിൽ സൂചിപ്പിക്കുന്നുണ്ട്. വി സി പ്രവീൺ, ബൈജു ഗോപാലൻ എന്നിവർ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ആണ്. കൃഷ്ണമൂർത്തി ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഷാജി കുമാർ ക്യാമറ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. റാം ലക്ഷ്മൺ ആണ് ആക്ഷൻ ഡയറക്ടർ. ടൈറ്റിൽ പോസ്റ്റർ:

പത്ത് വർഷങ്ങൾക്ക് മുൻപ് ഉണ്ണി മുകുന്ദനെ മല്ലു സിംഗിലൂടെ ആദ്യമായി ആക്ഷൻ ഹീറോ ആയി അവതരിപ്പിച്ചത് വൈശാഖ് ആയിരുന്നു. മികച്ച പ്രതികരണം ആയിരുന്നു ചിത്രത്തിലെ ആക്ഷൻ പ്രകടനത്തിന് ഉണ്ണിയെ തേടി എത്തിയത്. ശേഷം നിരവധി ആക്ഷൻ ചിത്രങ്ങളിൽ ഉണ്ണി തിളങ്ങുകയും ചെയ്തും. രണ്ടാമത് വീണ്ടും വമ്പൻ ബഡ്ജറ്റിൽ ഒരു ആക്ഷൻ ചിത്രത്തിൽ ഇരുവരും ഒന്നിക്കുമ്പോൾ ആക്ഷൻ സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് അതൊരു വിരുന്ന് ആകും എന്ന് പ്രതീക്ഷിക്കാം.

മമ്മൂട്ടിയെ ‘ക്രിസ്റ്റഫർ’ ആക്കി ബി ഉണ്ണിക്കൃഷ്ണൻ; ടൈറ്റിൽ പോസ്റ്റർ പുറത്ത്…

ഇരുപതിലധികം ലുക്കുകളിൽ തകർത്താടാൻ ചിയാൻ വിക്രം; ‘കോബ്ര’ ട്രെയിലർ ഉടനെ…