in , ,

“രൂപത്തിലും ഭാവത്തിലും ഇന്ദിരാഗാന്ധിയായി കങ്കണ”; ‘എമർജൻസി’ ഫസ്റ്റ് ലുക്ക് ടീസർ പുറത്ത്…

കങ്കണയുടെ ഈ അത്യുഗ്രൻ മേക്ക് ഓവറിന് പിന്നിൽ ഓസ്കാർ ജേതാവ് ആയ ഡേവിഡ് മലിനോവ്സ്കി ആണ്…

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിൽ ബോളിവുഡ് നടി കങ്കണ റണാവത്ത് എത്തുന്ന ചിത്രമാണ് ‘എമർജൻസി’. കങ്കണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. മാത്രവുമല്ല, ചിത്രത്തിനായി കഥ ഒരുക്കുകയും നിർമ്മാണത്തിൽ പങ്കാളിയുമാണ് കങ്കണ. ‘പിങ്ക്’ എന്ന ശ്രദ്ധേയമായ ബോളിവുഡ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച റിതേഷ് ഷാ ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ഇന്ദിര ഗാന്ധിയായുള്ള കങ്കണയുടെ മേക്ക് ഓവർ ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്.

ഫസ്റ്റ് ലുക്ക് പോസ്റ്ററും ഒരു ടീസറും ആണ് നിർമ്മാതാക്കൾ പുറത്തുവിട്ടത്. മേക്ക് ഓവർ എന്ന പോലെ തന്നെ ഉച്ചാരണത്തിലും വലിയ മാറ്റങ്ങൾ കൊണ്ട് വന്ന് ആണ് കങ്കണ ഇന്ദിര ഗാന്ധിയായി മാറിയിരിക്കുന്നത്. ചിത്രീകരണം ആരംഭിക്കുന്നത് അറിയിച്ചു ആണ് ടീസർ പുറത്തു വന്നിരിക്കുന്നത്. ഫസ്റ്റ് ലുക്ക് ടീസർ കാണാം:

‘ദ ദർക്കസ്റ്റ് അവർ’ എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പിനും ഹെയർസ്റ്റൈലിങ്ങിനുമുള്ള ഓസ്കാർ നേടിയ മേക്കപ്പ് ആർട്ടിസ്റ്റ് ഡേവിഡ് മലിനോവ്സ്കിയാണ് കങ്കണയുടെ ഈ മേക്ക്ഓവറിന് പിന്നിൽ. കങ്കണയുടെ രണ്ടാമത്തെ സംവിധാന സംരംഭവമാണ് ഈ ചിത്രം. ‘മണികർണിക: ദ ക്യൂൻ ഓഫ് ഝാൻസി’ ആയിരുന്നു താരത്തിന്റെ ആദ്യ സംവിധാന സംരംഭം.

അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ്; മമ്മൂട്ടിയുടെ ‘ഏജന്റ്’ ടീസർ ജൂലൈ 15ന്…

“14 വർഷങ്ങൾ, ഒരായിരം തടസ്സങ്ങൾ, അവസാനം ബ്ലെസിയുടെ ആടുജീവിതത്തിന് പാക്ക് അപ്പ്”