in

“പഴയ സംവിധായകരെ വിട്ടിട്ട് പുതിയ സംവിധായകരിലേക്ക് പോകണം”, കമല്‍ മോഹന്‍ലാലിനോട് പറയുന്നു…

“പഴയ സംവിധായകരെ വിട്ടിട്ട് പുതിയ സംവിധായകരിലേക്ക് പോകണം”, കമല്‍ മോഹന്‍ലാലിനോട് പറയുന്നു…

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ പുതു തലമുറയിലെ സംവിധായകര്‍ക്ക് ഒപ്പം ചിത്രങ്ങള്‍ ചെയ്യണം എന്നത് സോഷ്യല്‍ മീഡിയയില്‍ ഈ അടുത്ത കാലത്ത് വലിയ ചര്‍ച്ച ആകുന്ന ഒരു വിഷയം ആണ്. ഇപ്പോള്‍ ഈ വിഷയത്തെ കുറിച്ച് മലയാളത്തിന്റെ പ്രിയ സംവിധായകനായ കമല്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ആണ് കമല്‍ ഈ അഭിപ്രായം പറഞ്ഞത്.

പഴയ സംവിധായകരെ വിട്ടിട്ട് പുതിയ സംവിധായകരിലേക്ക് പോകണം എന്നുള്ളത് ആണ് മോഹൻലാലിനോട് പറയാൻ ഉള്ളത് എന്നും മമ്മൂട്ടി അത്തരം ശ്രമങ്ങള്‍ നടത്തുന്നുണ്ട് എന്നും കമല്‍ പറയുന്നു. പുതിയ കാലത്തെ സിനിമകൾ പുതു താരങ്ങളെ വെച്ച് തങ്ങളും സിനിമ ചെയ്യാം എന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

“മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും മികച്ച രണ്ട് പ്രതിഭാധനരായിട്ടുള്ള നടന്മാർ ആണ്. അവര് സ്ഥിരം പാറ്റേണിലുള്ള സിനിമകളുടെ പിറകെ പോകരുത് എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അത് കൊണ്ട് അവരും പഴയ സംവിധായകരെ വിട്ടിട്ട് പുതിയ സംവിധായകരിലേക്ക് പോകണം എന്നുള്ളത് ആണ് മോഹൻലാലിനോട് എനിക്കും പറയാൻ ഉള്ളത്. പുതിയ പ്രതിഭകൾ ഒരുപാട് ഉണ്ട് മലയാള സിനിമയിൽ. കഴിഞ്ഞ പത്തു വർഷത്തിന് ഇടയിൽ മലയാള സിനിമ സംവിധായകരെ കൊണ്ടും എഴുത്തുകാരെ കൊണ്ടും ടെക്നീഷ്യന്‍സിനെ കൊണ്ടും സമ്പന്നമായ ഒരു കാലഘട്ടത്തിൽ ആണ് നിൽക്കുന്നത്.”

“വളരെ പ്രതിഭാധനർ ആയിട്ടുള്ളവരുടെ
സിനിമകളിൽ നിന്ന് കൊടുക്കുക എന്നൊരു ജോലി മാത്രമേ അവർക്കുള്ളൂ. അതിന് അവർ തയ്യാറാവുക എന്നുള്ളത് ആണ്. അവരുടെ ഇമേജ് നോക്കാതെ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുന്ന നടന്മാർ ആണ്. അത് അവരെങ്കിലും സ്വയം തിരിച്ചറിയണം. എനിക്ക് തോന്നുന്നു മമ്മൂട്ടി ഒക്കെ അത്തരം ശ്രമങ്ങൾ നടത്തുന്നുണ്ട് എന്ന് തോന്നുന്നു. ഇപ്പോൾ ഉള്ള സിനിമകൾ കാണുമ്പോൾ നമുക്ക് വലിയ ഒരു സന്തോഷം തോന്നുന്നുണ്ട്. അത്തരം കാര്യങ്ങളിലേക്ക് മോഹൻലാലും മാറും എന്ന് തന്നെയാണ് എന്റെയും തോന്നൽ.”

“ഞങ്ങളുടെ ഒക്കെ സിനിമകൾ വീണ്ടും ചെയ്യണം എന്ന് ഞാൻ ഒരിക്കലും വിചാരിക്കുന്നില്ല, അങ്ങനെ അത് വേണം എന്ന് പറയുന്നും ഇല്ല. പുതിയ കാലത്തെ സിനിമകൾ പുതു താരങ്ങളെ വെച്ച് ഞങ്ങളും സിനിമ ചെയ്യാം. അവര് പുതിയ സംവിധായകരെ ചെയ്യട്ടെ എന്നുള്ളത് ആണ് എന്റെ ഒരു അഭിപ്രായം. അല്ലാതെ, പഴയ കോമ്പിനേഷൻ വീണ്ടും എന്ന് പറയുന്നത് ഒരിക്കലും ഒരു പ്രയോഗ്യമായിട്ട് ശരിയുള്ള കാര്യം ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.”, കമല്‍ പറഞ്ഞു.

“ഹൃദയം കണ്ട് പ്രണവിനെയും വിനീതിനെയും കെട്ടിപിടിക്കാൻ തോന്നിപോയി”, സായി കുമാർ പറയുന്നു…

“ഭീഷ്മയ്ക്ക് ഡീഗ്രേഡിങ് ഉണ്ട്, ആവേശത്തിൽ മുങ്ങി പോകുന്നതാ”, മമ്മൂട്ടി പറയുന്നു…