in

ദുരൂഹതയുടെ ഇരുളിൽ ബിജു മേനോനും ജോജുവും; ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു

ദുരൂഹതയുടെ ഇരുളിൽ ബിജു മേനോനും ജോജുവും; ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു

സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ ജനുവരി 30-ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മിന്നിത്തെളിയുന്ന അരണ്ട വെളിച്ചത്തിൽ ബിജു മേനോനെയും ജോജു ജോർജ്ജിനെയും കാണിക്കുന്ന രീതിയിലാണ് മോഷൻ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ ഷാജി നടേശനാണ് ചിത്രം നിർമ്മിക്കുന്നത്. ഡിനു തോമസ് ഈലൻ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഏറെ ദുരൂഹമായ ഒരു കഥാപശ്ചാത്തലമാണ് സിനിമയുടേതെന്നാണ് സൂചന. നേരത്തെ ‘മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് സിനിമയുടെ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങിയിരുന്നത്. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് വിതരണം നിർവ്വഹിക്കുന്നത്.

View this post on Instagram

A post shared by Jeethu Joseph (@jeethu4ever)

കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, കൂമൻ, നേര് തുടങ്ങി നിരവധി ശ്രദ്ധേയ സിനിമകൾക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കുറ്റാന്വേഷണ സ്വഭാവമുള്ളതാണെന്നാണ് റിപ്പോർട്ടുകൾ.

കോ- പ്രൊഡ്യൂസർമാർ: ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ, ഡി ഒ പി : സതീഷ് കുറുപ്പ് , എഡിറ്റർ: വിനായക്, പ്രൊഡക്ഷൻ ഡിസൈൻ: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം , ഗാനരചന: വിനായക് ശശികുമാർ , ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർഫാസ് അയൂബ്, കോസ്റ്റ്യൂം: ലിൻഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവെട്ടത്ത്, മേക്കപ്പ്: ജയൻ പൂങ്കുളം, വി എഫ് എക്സ് : ടോണി മാഗ് മിത്ത്, എക്സി.പ്രൊഡ്യൂസർ: കത്തീന ജീത്തു, മിഥുൻ എബ്രഹാം, സ്റ്റിൽസ്: സാബി ഹംസ, പബ്ലിസിറ്റി സിസൈൻസ്: ഇല്യുമിനാർടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ടിങ്, പിആർഒ : ആതിര ദിൽജിത്ത്.

മെഗാസ്റ്റാറിന് മെഗാ ട്രിബ്യൂട്ട് ഒരുക്കാൻ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്; മമ്മൂട്ടി-ഖാലിദ് റഹ്മാൻ ടീം വീണ്ടും

‘പ്രേമ’ത്തിന്റെ മാജിക് ആവർത്തിക്കുമോ? ട്രെയിലർ ഇല്ലാതെ നിവിൻ പോളിയുടെ ‘സർവ്വം മായ’ നാളെ തിയേറ്ററുകളിൽ