in , ,

“ഇത് അഴിഞ്ഞാടാനുള്ള വരവ്”; ദിലീപിന് ഒപ്പം റിയൽ ഒജി മോഹൻലാലും, ആവേശമായി ‘ഭ ഭ ബ’ ട്രെയിലർ

“ഇത് അഴിഞ്ഞാടാനുള്ള വരവ്”; ദിലീപിന് ഒപ്പം റിയൽ ഒജി മോഹൻലാലും, ആവേശമായി ‘ഭ ഭ ബ’ ട്രെയിലർ

ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ‘ഭ.ഭ.ബ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ആഗോള റിലീസായി എത്തുന്നത്. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും എത്തുന്നുണ്ട്.

മാസ് കോമഡി ആക്ഷൻ എന്റെർറ്റൈനെർ ആയി ഒരുക്കിയ ചിത്രം ആരാധകരെ ത്രസിപ്പിക്കുന്ന ഒരു തീയേറ്റർ അനുഭവം ആയിരിക്കും സമ്മാനിക്കുക എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ദിലീപിനൊപ്പം മോഹൻലാലിന്റെ ആക്ഷൻ, നൃത്തം എന്നിവയും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. ട്രെയിലറിലെ മോഹൻലാലിൻറെ ലുക്ക് ഇപ്പോൾ തന്നെ വൈറലായി മാറിയിട്ടുമുണ്ട്.

“വേൾഡ് ഓഫ് മാഡ്‌നെസ്സ്” എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. “ഭയം ഭക്തി ബഹുമാനം” എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് “ഭ.ഭ.ബ” എന്ന ടൈറ്റിലോടെ ചിത്രം അവതരിപ്പിക്കുന്നത്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിൻ്റെ ടീസറും സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ആക്ഷൻ, കോമഡി, ഗാനങ്ങൾ. നൃത്തം, ത്രിൽ എന്നിവ കോർത്തിണക്കി ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ട്രെയിലർ കാണിച്ചു തരുന്നു.

ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിൽ, സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരും വേഷമിട്ടിട്ടുണ്ട്.

ചിത്രത്തിന്റെ അഡീഷണൽ തിരക്കഥയും സംഭാഷണവും രചിച്ചത് സംവിധായകൻ ധനഞ്ജയ് ശങ്കർ തന്നെയാണ്. ഛായാഗ്രഹണം – അർമോ, സംഗീതം – ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം- ഗോപി സുന്ദർ, എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.

മമ്മൂട്ടിയുടെ കളങ്കാവൽ ആദ്യ ദിന ആഗോള ഗ്രോസ് 15 കോടിക്ക് മുകളിൽ; വിശദമായ റിപ്പോർട്ട് പുറത്ത്

വിവാദങ്ങൾക്ക് വിട; കോടതി അനുമതിയോടെ ഷെയ്ൻ നിഗത്തിന്‍റെ ‘ഹാൽ’ ക്രിസ്മസ് റിലീസായി എത്തുന്നു