in , ,

അഘോരിയായി വിസ്മയിപ്പിക്കാൻ ബാലകൃഷ്ണ; ‘അഖണ്ഡ 2’ മലയാളം ട്രെയിലർ പുറത്ത്

അഘോരിയായി വിസ്മയിപ്പിക്കാൻ ബാലകൃഷ്ണ; ‘അഖണ്ഡ 2’ മലയാളം ട്രെയിലർ പുറത്ത്

തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ‘അഖണ്ഡ 2: താണ്ഡവം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. 2021-ൽ പുറത്തിറങ്ങിയ ‘അഖണ്ഡ’ എന്ന ഹിറ്റ് ചിത്രത്തിന്റെ തുടർച്ചയാണിത്. ചിത്രം 2025 ഡിസംബർ 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

കർണാടകയിൽ നടന്ന ചടങ്ങിൽ കന്നഡ താരം ശിവരാജ് കുമാറാണ് ട്രെയിലർ പ്രകാശനം ചെയ്തത്. ബാലകൃഷ്ണ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് ട്രെയിലർ ഊന്നൽ നൽകുന്നു. ഒരു ശക്തനായ അഘോരി സന്യാസിയായും മറ്റൊരു കഥാപാത്രമായുമാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. ആക്ഷനും വൈകാരിക രംഗങ്ങളും സനാതന ധർമ്മവുമായി ബന്ധപ്പെട്ട ആശയങ്ങളും ചിത്രത്തിലുണ്ടാകുമെന്ന് ട്രെയിലർ സൂചന നൽകുന്നു.

ബാലകൃഷ്ണയുടെ സംഭാഷണങ്ങളും തമൻ എസ് ഒരുക്കിയ പശ്ചാത്തല സംഗീതവും ട്രെയിലറിലെ പ്രധാന ഘടകങ്ങളാണ്. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ‘ബ്ലാസ്റ്റിംഗ് റോർ’ എന്ന പ്രൊമോ വീഡിയോയും ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ആദ്യ ഭാഗത്തേക്കാൾ വലിയ ക്യാൻവാസിലാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ആദി പിന്നിസെട്ടി വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും അഭിനേതാക്കളുടെ നിരയിലുണ്ട്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. എം തേജസ്വിനി നന്ദമൂരിയാണ് ചിത്രം അവതരിപ്പിക്കുന്നത്. സി രാംപ്രസാദ്, സന്തോഷ് ഡി എന്നിവർ ഛായാഗ്രഹണവും റാം-ലക്ഷ്മൺ സംഘം സംഘട്ടന സംവിധാനവും നിർവഹിക്കുന്നു. എഡിറ്റിംഗ്: തമ്മിരാജു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കോട്ടി പരുചൂരി, കലാസംവിധാനം: എ. എസ്. പ്രകാശ്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി.

അനശ്വരയുടെ നായകനായി ഹിറ്റ് മേക്കർ അബിഷൻ; ‘വിത്ത് ലൗ’ ടൈറ്റിൽ ടീസർ എത്തി