അനശ്വരയുടെ നായകനായി ഹിറ്റ് മേക്കർ അബിഷൻ; ‘വിത്ത് ലൗ’ ടൈറ്റിൽ ടീസർ എത്തി

സൗന്ദര്യ രജനീകാന്തിന്റെ ഉടമസ്ഥതയിലുള്ള സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ പേരും ടൈറ്റിൽ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടു. “വിത്ത് ലൗ” (With Love) എന്ന് പേരിട്ടിരിക്കുന്ന ഈ റൊമാന്റിക് ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം അനശ്വര രാജനാണ് നായികയായി എത്തുന്നത്.
ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ വർഷം തമിഴ് സിനിമയിൽ അത്ഭുത വിജയം കുറിച്ച ‘ടൂറിസ്റ്റ് ഫാമിലി’ എന്ന ചിത്രത്തിന്റെ സംവിധായകൻ അബിഷൻ ജീവിന്ത് ആണ് ‘വിത്ത് ലൗ’വിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. സംവിധായകന്റെ റോളിൽ നിന്ന് നടനിലേക്കുള്ള അബിഷന്റെ ഈ ചുവടുമാറ്റം സിനിമാലോകത്ത് കൗതുകം ഉണർത്തിയിട്ടുണ്ട്. മദൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്.
ഗുഡ് നൈറ്റ്, ലവർ, ടൂറിസ്റ്റ് ഫാമിലി തുടങ്ങി അടുത്തിടെ തമിഴിൽ ഇറങ്ങിയ മികച്ച ചിത്രങ്ങളുടെ നിർമ്മാതാക്കളായ എംആർപി എന്റർടെയ്ൻമെന്റ്, സൗന്ദര്യ രജനീകാന്തിനൊപ്പം കൈകോർക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകളേറെയാണ്. മഗേഷ് രാജ് പാസിലിയനും നസറത്ത് പാസിലിയനും ചേർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രണയവും നർമ്മവും ഇഴചേർത്ത ഒരു ഫീൽ ഗുഡ് എന്റർടെയ്നർ ആയിരിക്കും ചിത്രമെന്നാണ് പുറത്തുവന്ന ടീസർ നൽകുന്ന സൂചന.
മികച്ച സാങ്കേതിക പ്രവർത്തകരും താരനിരയുമാണ് ചിത്രത്തിനായി അണിനിരക്കുന്നത്. തമിഴിലെ പ്രശസ്ത സംഗീത സംവിധായകൻ ഷോൺ റോൾഡൻ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ശ്രേയസ് കൃഷ്ണയാണ്. ഹരിഷ് കുമാർ, കാവ്യാ അനിൽ, സച്ചിൻ നാച്ചിയപ്പൻ, തേനി മുരുഗൻ, ശരവണൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സുരേഷ് കുമാർ എഡിറ്റിംഗും രാജ്കമൽ കലാസംവിധാനവും നിർവ്വഹിക്കുന്നു. മോഹൻ രാജന്റേതാണ് വരികൾ. കോസ്റ്റ്യൂം ഡിസൈൻ- പ്രിയ രവി, അസോസിയേറ്റ് പ്രൊഡ്യൂസർ- വിജയ് എം. പി., എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എ. ബാലമുരുകൻ, സൗണ്ട് മിക്സിംഗ്- സുരൻ ജി, സൗണ്ട് ഡിസൈൻ- സുരൻ ജി, എസ്. അളഗിയകൂത്തൻ, ഡിഐ- മാങ്കോ പോസ്റ്റ്, കളറിസ്റ്റ്- സുരേഷ് രവി, സി. ജി- രാജൻ, ഡബ്ബിംഗ് സ്റ്റുഡിയോ- സൗണ്ട്സ് റൈറ്റ് സ്റ്റുഡിയോ, ഡബ്ബിംഗ് എഞ്ചിനീയർ- ഹരിഹരൻ അരുൾമുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഡി പ്രശാന്ത്, പ്രൊഡക്ഷൻ മാനേജർ- ആർജെ സുരേഷ് കുമാർ, പബ്ലിസിറ്റി ഡിസൈനർ- ശരത് ജെ സാമുവൽ, ടൈറ്റിൽ ഡിസൈൻ- യദു മുരുകൻ, പബ്ലിസിറ്റി സ്റ്റിൽസ്- ജോസ് ക്രിസ്റ്റോ, സ്റ്റിൽസ്- മണിയൻ, സഹസംവിധായകൻ- ദിനേശ് ഇളങ്കോ. നിതിൻ ജോസഫ്, ഹരിഹര തമിഴ്സെൽവൻ, ബാനു പ്രകാശ്, നവീൻ എൻ. കെ., ഹരി പ്രസാദ്, തങ്കവേൽ എന്നിവരടങ്ങുന്നതാണ് സംവിധാന ടീം. പിആർഒ – ശബരി.


