in

ഡബിൾ മോഹന് ജേക്സ് ബിജോയ്‌ വക കത്തിക്കൽ; ‘വിലായത്ത് ബുദ്ധ’ പ്രൊമോ സോങ്ങ് ഷൂട്ടിംഗ് സ്റ്റിൽ വൈറൽ

ഡബിൾ മോഹന് ജേക്സ് ബിജോയ്‌ വക കത്തിക്കൽ; ‘വിലായത്ത് ബുദ്ധ’ പ്രൊമോ സോങ്ങ് ഷൂട്ടിംഗ് സ്റ്റിൽ വൈറൽ

പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിനായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഈ കാത്തിരിപ്പിന് ആക്കം കൂട്ടിക്കൊണ്ട് ചിത്രത്തിന്റെ പ്രൊമോ ഗാനത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പുറംതിരിഞ്ഞു നിൽക്കുന്ന താരത്തിന്റെ ഷർട്ടിന് പിന്നിലായി ‘M’ എന്ന അക്ഷരം ആലേഖനം ചെയ്തിരിക്കുന്നത് കാണാം. ജേക്സ് ബിജോയ്‌ ആണ് ഗാനം ഒരുക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പുതിയ പോസ്റ്റർ സിനിമാപ്രേമികൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഡബിൾ മോഹനൊപ്പം നിൽക്കുന്ന അഞ്ചംഗ സംഘത്തിന്റെ ചിത്രമായിരുന്നു പോസ്റ്ററിൽ. ജി. ആർ. ഇന്ദുഗോപന്റെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കി നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഉർവ്വശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമ്മിക്കുന്നത്. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നാണ് സൂചന.

View this post on Instagram

A post shared by Prithviraj Sukumaran (@therealprithvi)

ചന്ദനക്കള്ളക്കടത്തുകാരനായ ‘ഡബിൾ മോഹൻ’ എന്ന വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് നായിക. പ്രതികാരവും പ്രണയവും നിറഞ്ഞ ഒരു ത്രില്ലറായിരിക്കും ‘വിലായത്ത് ബുദ്ധ’ എന്ന് മുൻപ് ഇറങ്ങിയ ടീസർ സൂചന നൽകിയിരുന്നു. മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സൗദി വെള്ളക്ക’ തുടങ്ങിയ വിജയചിത്രങ്ങൾക്കു ശേഷം ഉർവ്വശി തിയേറ്റേഴ്സ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിക്കുന്നു. ‘777 ചാർളി’യിലൂടെ ശ്രദ്ധേയനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം. ബംഗ്ലാൻ പ്രൊഡക്ഷൻ ഡിസൈനറാകുന്ന ചിത്രത്തിന്റെ പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് ഇ. കുര്യനാണ്. രാജശേഖർ, കലൈ കിങ്സൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു എന്നിവർ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു. സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, പയസ്മോൻ സണ്ണി, സൗണ്ട് മിക്സ്: എം.ആർ. രാജാകൃഷ്ണൻ. പ്രോജക്ട് ഡിസൈനർ: മനു ആലുക്കൽ, ആർട്ട് ഡയറക്ടർ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: മനു മോഹൻ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പി.ആർ.ഒ: ആതിര ദിൽജിത്ത് എന്നിങ്ങനെ വലിയൊരു സാങ്കേതികനിര തന്നെ ചിത്രത്തിന് പിന്നിലുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിൽ ഹൊറർ അനുഭവം സമ്മാനിച്ച് രാഹുൽ സദാശിവൻ, വിസ്മയിപ്പിച്ച് പ്രണവും; ‘ഡീയസ് ഈറേ’ റിവ്യൂ 

വീണ്ടും അഭിനയ വിസ്മയമായി മമ്മൂട്ടി; 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു