in , ,

അർജുൻ അശോകൻ ചിത്രം ‘തലവര’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി; റിലീസ് ഓഗസ്റ്റ് 15-ന്

അർജുൻ അശോകൻ ചിത്രം ‘തലവര’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി; റിലീസ് ഓഗസ്റ്റ് 15-ന്

അർജുൻ അശോകനെ നായകനാക്കി അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ‘തലവര’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ‘ഇലകൊഴിയേ…’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചിത്രത്തിലെ ആദ്യ ഗാനമായ ‘കണ്ട് കണ്ട്…’ യൂട്യൂബിൽ മികച്ച പ്രതികരണം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഗാനം എത്തിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 15-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ഇലക്ട്രോണിക് കിളിയാണ് ‘ഇലകൊഴിയേ…’ എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. മുത്തുവിന്റെ വരികൾക്ക് രാകൂ, ഇസൈ എന്നിവർ ചേർന്നാണ് ശബ്ദം നൽകിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ‘കണ്ട് കണ്ട്…’ എന്ന ഗാനം 15 ലക്ഷത്തോളം പേർ യൂട്യൂബിൽ കണ്ടിരുന്നു.

സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനും നിർമ്മാതാവ് ഷെബിൻ ബക്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിൻ്റേയും മൂവിംഗ് നരേറ്റീവ്സിൻ്റേയും ബാനറിലാണ് നിർമ്മാണം. ‘ടേക്ക് ഓഫ്’, ‘മാലിക്’, ‘അറിയിപ്പ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മഹേഷ് നാരായണൻ. ‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’ എന്നിവയുൾപ്പെടെയുള്ള വിജയചിത്രങ്ങളുടെ നിർമ്മാതാവാണ് ഷെബിൻ ബക്കർ. ഇരുവരും ഒന്നിക്കുന്ന പ്രൊജക്റ്റ് എന്ന നിലയിൽ ‘തലവര’യ്ക്ക് പ്രേക്ഷകർക്കിടയിൽ കൗതുകമുണ്ട്.

രേവതി ശർമ്മയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അഖിൽ അനിൽകുമാർ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. അപ്പു അസ്ലമുമായി ചേർന്ന് തിരക്കഥയും നിർവഹിച്ചിരിക്കുന്നു. അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, ഷെബിൻ ബെൻസൺ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം അനിരുദ്ധ് അനീഷും എഡിറ്റിംഗ് രാഹുൽ രാധാകൃഷ്ണനുമാണ്.

ദസറ കൂട്ടുകെട്ടിന്റെ ‘പാരഡൈസ്’ 2026 മാർച്ച് റിലീസിന്; വൻ ആക്ഷൻ സൂചനകൾ നല്കി പോസ്റ്ററുകൾ പുറത്ത്

വിന്റേജ് റൊമാൻസുമായി ദുൽഖറും ഭാഗ്യശ്രീയും; ‘കാന്ത’യിലെ ‘പനിമലരേ’ ഗാനം പുറത്ത്