in ,

തിയേറ്ററുകളിൽ തലയെ ആഘോഷിച്ച് തലയുടെ പിള്ളേര്; ‘ചോട്ടാ മുംബൈ’ റീ റിലീസിന് ഗംഭീര പ്രതികരണം…

തിയേറ്ററുകളിൽ തലയെ ആഘോഷിച്ച് തലയുടെ പിള്ളേര്; ‘ചോട്ടാ മുംബൈ’ റീ റിലീസിന് ഗംഭീര പ്രതികരണം…

2007 ൽ റിലീസ് ചെയ്ത് സൂപ്പർ വിജയം നേടിയ മോഹൻലാൽ-അൻവർ റഷീദ് ചിത്രം ഛോട്ടാ മുംബൈ പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ ഇന്ന് റീ റിലീസ് ചെയ്തു. 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്താണ് ചിത്രം വീണ്ടും റിലീസ് ചെയ്തിരിക്കുന്നത്. രാവിലെ മുതൽ വമ്പൻ ആഘോഷങ്ങളോടെയാണ് ചിത്രത്തെ മോഹൻലാൽ ആരാധകരും സിനിമ പ്രേമികളും വരവേറ്റത്. ചിത്രത്തിൻ്റെ നൂതനമായ പതിപ്പിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. വമ്പൻ ജനത്തിരക്ക് മൂലം ചിത്രത്തിന് ഇന്ന് കൂടുതൽ ഷോകളും കൂട്ടിച്ചേർത്തു കഴിഞ്ഞു.

എറണാകുളം കവിത, തിരുവനന്തപുരം ഏരീസ് പ്ളെക്സ് എന്നിവിടങ്ങളിൽ ഷോകൾ കൂട്ടിയ ചിത്രത്തിന് കോഴിക്കോട് അപ്സരയിലും ഷോ ആരംഭിച്ചു. മോഹൻലാലിൻ്റെ കോമഡിയും ആക്ഷനും നിറഞ്ഞ കംപ്ലീറ്റ് പ്രകടനത്തിനൊപ്പം മണ്മറഞ്ഞു പോയ കലാഭവൻ മണി, രാജൻ പി ദേവ് എന്നിവർക്കും വലിയ കയ്യടിയാണ് പ്രേക്ഷകർ നൽകുന്നത്. രാഹുൽ രാജ് ഈണം നൽകിയ ചിത്രത്തിലെ അടിപൊളി ഗാനങ്ങൾക്ക് ഒപ്പം പ്രേക്ഷകരും തീയേറ്ററുകളിൽ ചുവട് വെച്ച് ആടുകയാണ്.

View this post on Instagram

A post shared by abhiees (@abhidev__ashok)

അൻവർ റഷീദ് – മോഹൻലാൽ ടീം ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രം മണിയൻപിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദേവദൂതനുശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ ഫോർ കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്.

മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷൻ റസല്യൂഷൻ (HDR) ഫോർമാറ്റിലുള്ള ചിത്രമാണിത്. മോഹൻലാലിനൊപ്പം ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. വൈഡ് റിലീസ് ലഭിച്ചില്ലെങ്കിലും ചിത്രത്തിന് ഗംഭീര ആദ്യ ദിന കളക്ഷൻ ആണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ ചിത്രത്തിന് കൂടുതൽ ഷോകൾ കൂട്ടിച്ചേർക്കപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആയിരക്കണക്കിന് ആരാധകർ ‘തഗ് ലൈഫ്’ കാണാൻ കർണാടകയിൽ നിന്ന് ഹൊസൂരിലെത്തി; കേരളത്തിലും മികച്ച പ്രതികരണം!

നായികമാരെ വീഴ്ത്താൻ ‘ക്രിഞ്ച്’ പാട്ടുമായി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും; ‘അപൂർവ്വ പുത്രന്മാർ’ സിനിമയിലെ ആദ്യ ഗാനം പുറത്ത്!