in

‘വാഴ II’ ഏപ്രിൽ 10ന് തുടങ്ങുന്നു; ഹാഷിറും ടീമിനും ഒപ്പം അൽഫോൺസ് പുത്രനും അജു വർഗീസും താരനിരയിൽ!

‘വാഴ II’ ഏപ്രിൽ 10ന് തുടങ്ങുന്നു; ഹാഷിറും ടീമിനും ഒപ്പം അൽഫോൺസ് പുത്രനും അജു വർഗീസും താരനിരയിൽ!

സോഷ്യൽ മീഡിയയിലെ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി 2024ൽ പുറത്തിറങ്ങിയ “വാഴ” എന്ന ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. ഈ ജനപ്രിയ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. “വാഴ II – ബയോപിക് ഒഫ് ബില്യണ്‍ ബ്രോസ്” എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിൽ 10ന് ആലുവയിൽ ആരംഭിക്കും.

ചിത്രീകരണത്തിന് മുന്നോടിയായുള്ള പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം തൃക്കാക്കര ശ്രീവാമന മൂർത്തി ക്ഷേത്രത്തിൽ വെച്ച് നടന്നു. നടൻ ദേവ് മോഹനാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. പ്രശസ്ത സാഹിത്യകാരൻ പി എഫ് മാത്യൂസ് ആദ്യ ക്ലാപ്പ് നൽകി.

പുതുമുഖ സംവിധായകനായ സവിൻ സാ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് വിപിൻദാസ് ആണ്. ഒന്നാം ഭാഗത്തിലെ താരങ്ങൾക്കൊപ്പം അജു വർഗ്ഗീസും അൽഫോൻസ് പുത്രനും രണ്ടാം ഭാഗത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

‘വാഴ II’ൽ ഹാഷിറും ടീമും അമീൻ എന്നിവരെ കൂടാതെ സുധീഷ്, വിജയ് ബാബു, അജു വർഗ്ഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഛായാഗ്രഹണം: അഖിൽ ലൈലാസുരൻ, സംഗീതം: അങ്കിത് മേനോന്‍, എഡിറ്റർ: കണ്ണൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിന്നി ദിവാകര്‍, കല: ബാബു പിള്ള, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ്: അശ്വതി ജയകുമാര്‍, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, പരസ്യകല: യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍: സാര്‍ക്കാസനം, സൗണ്ട് ഡിസൈൻ: വിഷ്ണു സുജാതൻ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ ടെൻ ജി മീഡിയ, പി ആര്‍ ഒ: എ എസ് ദിനേശ്.

വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കോംബോ വീണ്ടും, ഒപ്പം ലാലു അലക്സും; ‘അപൂർവ്വ പുത്രന്മാർ’ പോസ്റ്റർ പുറത്ത്

അല്ലു അർജുന് 175 കോടി, അറ്റ്ലിക്ക് 100 കോടി; ‘പുഷ്പ’യും ‘ജവാനും’ ഒന്നിക്കുന്ന ചിത്രം ഒരുങ്ങുന്നത് 800 കോടി ബജറ്റിൽ?