in

‘സിക്കന്ദർ’ ട്രെയിലർ നാളെ എത്തും; എന്നാൽ എങ്ങും ‘എമ്പുരാൻ’ തരംഗം, അതിജീവിക്കുമോ സൽമാൻ ഖാൻ?

‘സിക്കന്ദർ’ ട്രെയിലർ നാളെ എത്തും; എന്നാൽ എങ്ങും ‘എമ്പുരാൻ’ തരംഗം, അതിജീവിക്കുമോ സൽമാൻ ഖാൻ?

സൽമാൻ ഖാൻ നായകനായി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ‘സിക്കന്ദർ’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ നാളെ (മാർച്ച് 23ന്) പുറത്തിറങ്ങും. 2025 ലെ ഈദ് റിലീസായി തിയേറ്ററുകളിൽ എത്തുന്ന ഈ ആക്ഷൻ ത്രില്ലർ, സൽമാൻ ഖാനും നിർമ്മാതാവ് സാജിദ് നദിയാദ്‌വാലയും ‘കിക്ക്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഒന്നിക്കുന്ന സിനിമയാണ്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയാണ് ‘സിക്കന്ദർ’. സൽമാൻ ഖാൻ, രശ്മിക മന്ദാന, കാജൽ അഗർവാൾ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഈദ് പ്രമാണിച്ചു 2025 മാർച്ച് 30-നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സുരക്ഷാ കാരണങ്ങളാൽ മുംബൈയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഇവന്റ് റദ്ദാക്കിയിരുന്നു. ട്രെയിലർ ഓണലൈനിൽ എത്തിയതിന് ശേഷം മാർച്ച് 24-ന് ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുമെന്ന് ആണ് വിവരം. ഇന്ത്യ ഒട്ടാകെ ഏകദേശം 5000 സ്ക്രീനുകളിൽ ആണ് ചിത്രം റിലീസ് ചെയ്യുക. മുംബൈയിൽ ചിത്രീകരിച്ച വലിയൊരു ട്രെയിൻ ആക്ഷൻ രംഗം സിനിമയുടെ പ്രത്യേകതയാണ്. തുർക്കിയിൽ നിന്നും കൊണ്ടുവന്ന 500 നർത്തകരെ വെച്ചുള്ള ഗാനരംഗങ്ങൾ ആണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം.

സൽമാൻ ഖാന്റെ കഴിഞ്ഞ ചില ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. അതിനാൽ, ‘സിക്കന്ദർ’ അദ്ദേഹത്തിന് ഒരു പ്രധാന സിനിമയാണ്. മോഹൻലാലിന്റെ ‘എമ്പുരാൻ’ എന്ന ചിത്രവും റിലീസിനൊരുങ്ങുന്നത് ‘സിക്കന്ദറിന്’ വലിയ വെല്ലുവിളിയാണ്. വിദേശ മാർക്കറ്റിലെ അഡ്വാൻസ് ബുക്കിംഗിൽ ‘എമ്പുരാൻ’ വളരെയധികം മുന്നിലാണ്. ഇന്ത്യയിലാകട്ടെ ബുക്ക് മൈ ഷോയിൽ ‘എമ്പുരാൻ’ റെക്കോർഡ് ബുക്കിംഗ് നേടുന്നു, എന്നാൽ ‘സിക്കന്ദറി’ന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടില്ല. ട്രെയിലറിന് പ്രതീക്ഷിച്ച പ്രതികരണം കിട്ടിയില്ലെങ്കിൽ എമ്പുരാന്റെ മുന്നിൽ വമ്പൻ അടിയറവ് പറയേണ്ടി വരുന്ന സാഹചര്യവും നിലനിൽക്കുന്നു. ട്രെയിലർ മികച്ചത് ആയാൽ സിക്കന്ദർ അഡ്വാൻസ് ബുക്കിംഗ് കുതിച്ചു ഉയരും എന്നും പ്രതീക്ഷിക്കുന്നുണ്ട്.

സൽമാൻ ഖാന്റെ ‘ടൈഗർ 3’ റിലീസ് ചെയ്തത് പോലെ ഈ സിനിമയും ഒരു ഞായറാഴ്ചയാണ് റിലീസ് ചെയ്യുന്നത്. സൽമാൻ ഖാന്റെ ഈദ് റിലീസുകൾ സാധാരണയായി വലിയ വിജയങ്ങളായി മാറുന്നത് ഇവിടെയും ആവർത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എ ആർ മുരുഗദോസിന്റെ ‘ഗജിനി’, ‘ഹോളിഡേ’ തുടങ്ങിയ സിനിമകൾ വിജയിച്ചെങ്കിലും ‘അകിര’ എന്ന ചിത്രം പരാജയപ്പെട്ടിരുന്നു. സിക്കന്ദറിലൂടെ കാജൽ അഗർവാൾ ബോളിവുഡിലേക്ക് വീണ്ടും തിരിച്ചുവരികയാണ്. സൽമാൻ ഖാനും രശ്മിക മന്ദാനയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

മലയാളത്തിലെ ആദ്യത്തെ AI പവേര്‍ഡ് ലിറിക്കല്‍ ഗാനവുമായി ‘PDC അത്ര ചെറിയ ഡിഗ്രി അല്ല’ ടീം…

തീവ്രയാഥാർഥ്യങ്ങളുടെ നേർക്കാഴ്ചയുമായി ‘ദി റിയൽ കേരളാ സ്റ്റോറി’; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി