in

ജർമ്മൻ ബോക്സ് ഓഫീസിൽ കൽക്കിയെയും പുഷ്പയെയും വീഴ്ത്തി എമ്പുരാൻ; ചിത്രം ഓവർസീസ് മാർക്കറ്റുകളിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുന്നു…

ജർമ്മൻ ബോക്സ് ഓഫീസിൽ കൽക്കിയെയും പുഷ്പയെയും വീഴ്ത്തി എമ്പുരാൻ; ചിത്രം ഓവർസീസ് മാർക്കറ്റുകളിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുന്നു…

മോഹൻലാൽ നായകനായ എമ്പുരാൻ എന്ന ബ്രഹ്മാണ്ഡ ചിത്രം ലോകം മുഴുവൻ അഡ്വാൻസ് ബുക്കിങ്ങിലൂടെ തന്നെ വമ്പൻ റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ്. ഓവർസീസ് മാർക്കറ്റിൽ മലയാള സിനിമ ഇന്നേ വരെ കാണാത്ത തരത്തിലുള്ള മിന്നും പ്രകടനമാണ് അഡ്വാൻസ് ബുക്കിംഗ് കൊണ്ട് മാത്രം ചിത്രം നടത്തുന്നത്. ഇപ്പോഴിതാ വെറും പ്രീ സെയിൽസ് കൊണ്ട് മാത്രം ജർമനിയിൽ ഏറ്റവും വലിയ ആദ്യ ദിന ഗ്രോസ് സ്വന്തമാക്കുന്ന സൗത്ത് ഇന്ത്യൻ ചിത്രമായി എമ്പുരാൻ മാറിയിരിക്കുകയാണ്.

ഇതിനോടകം അവിടെ നിന്ന് 7000 ത്തിൽ കൂടുതൽ ടിക്കറ്റുകളാണ് ആദ്യ ദിനത്തേക്ക് വേണ്ടി ബുക്ക് ആയിരിക്കുന്നത്. കൽക്കി, പുഷ്പ 2 തുടങ്ങിയ ബ്രഹ്മാണ്ഡ തെന്നിന്ത്യൻ ചിത്രങ്ങൾ അവിടെ സ്ഥാപിച്ച ആദ്യ ദിന കളക്ഷൻ പോയിന്റ് എമ്പുരാൻ അവിടെ മറികടന്നു കഴിഞ്ഞു. ഇനി ഷാരൂഖ് ഖാന്റെ ബോളിവുഡ് ചിത്രങ്ങളായ പത്താൻ, ജവാൻ എന്നിവ മാത്രമാണ് എമ്പുരാന് മുന്നിലുള്ളത്.

ജർമ്മനി കൂടാതെ ഓസ്ട്രേലിയ, ന്യൂസീലൻഡ്, ബ്രിട്ടൻ, അമേരിക്ക, ഗൾഫ് തുടങ്ങിയ എല്ലാ വിദേശ മാർക്കറ്റിലും ചിത്രം ചരിത്ര നേട്ടമാണ് ബുക്കിങ്ങിലൂടെ നേടുന്നത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം മാർച്ച് 27 നു ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതൽ പ്രദർശനം ആരംഭിക്കും. ചിത്രത്തിന്റെ ഓൾ ഇന്ത്യ ടിക്കറ്റ് ബുക്കിംഗ് നാളെ രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും.

ആശീർവാദ് സിനിമാസ്, ഗോകുലം മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചത് മുരളി ഗോപിയാണ്. ആറ് വർഷം മുൻപ് റിലീസ് ചെയ്ത ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മൂന്നു ഭാഗങ്ങളുള്ള ഒരു സിനിമാ സീരിസ് ആയാണ് ലൂസിഫർ ഫ്രാൻഞ്ചൈസ് ഡിസൈൻ ചെയ്തിരിക്കുന്നത്.

“തിരിച്ച് വരൂ, നിങ്ങളുടെ നാടിനെ, ദൈവത്തിൻ്റെ സ്വന്തം നാടിനെ രക്ഷിക്കാൻ”; പറഞ്ഞതിലും നേരത്തെ ‘എമ്പുരാൻ’ ട്രെയിലർ എത്തി…

‘കോലാഹലം’ സിനിമയ്ക്ക് വേണ്ടി വിധു പ്രതാപ് ആലപിച്ച പ്രണയ ഗാനം പുറത്ത്…