in ,

ഖുറേഷി അബ്രാമിനെ തൊടാൻ പറ്റുന്ന മറ്റൊരു ശക്തിയില്ല എന്നത് സത്യമാണോ?; ആവേശം നിറക്കുന്ന ചോദ്യവുമായി പൃഥ്വിരാജ്

ഖുറേഷി അബ്രാമിനെ തൊടാൻ പറ്റുന്ന മറ്റൊരു ശക്തിയില്ല എന്നത് സത്യമാണോ?; ആവേശം നിറക്കുന്ന ചോദ്യവുമായി പൃഥ്വിരാജ്

കഴിഞ്ഞ പതിനേഴു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത് മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം എമ്പുരാനിലെ കാരക്ടർ പോസ്റ്ററുകളാണ്. ഇതിനോടകം ചിത്രത്തിലെ 34 കഥാപാത്രങ്ങളെയാണ് പരിചയപ്പെടുത്തിയത്. ഇന്നാണ് ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത്. അതിന്റെ ഭാഗമായി ഇന്ന് രാവിലെ പുറത്ത് വന്നത് പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ്.

ആദ്യ ഭാഗത്തിൽ വളരെ കുറച്ചു മാത്രം കണ്ട ഈ കഥാപാത്രത്തിന്റെ ഭൂതകാലം എന്തായിരുന്നു എന്നും, സയ്ദ് മസൂദിന്റെ ജീവിതത്തിൽ അബ്രാം ഖുറേഷി എങ്ങനെയെത്തി എന്നുമൊക്കെ വളരെ ചുരുക്കത്തിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. മാത്രമല്ല, ആദ്യ ഭാഗത്തിന്റെ അവസാനത്തിൽ ആർക്കും തൊടാനാവാത്ത ഒരു മെഗാ സിൻഡിക്കേറ്റ് ആണ് അബ്രാം ഖുറേഷിയുടേത് എന്ന ഒരു ഫീൽ സമ്മാനിക്കുന്നുണ്ടെങ്കിലും, അത് സത്യമാണോ എന്നും, അവരെ എതിരിടാൻ കഴിവുള്ള മറ്റൊരു ഫോഴ്‌സ് ഉണ്ടോ എന്നും എമ്പുരാനിൽ കാണാൻ സാധിക്കുമെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.

മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ കൂടാതെ മഞ്ജു വാര്യർ, ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, അഭിമന്യു സിങ്, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ തുടങ്ങി മലയാളത്തിലും പുറത്തുമുള്ള ഒട്ടേറെ താരങ്ങൾ ഈ ചിത്രത്തിലുണ്ട്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മാർച്ച് 27 നു മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആഗോള റിലീസായെത്തും.

കാരക്ടർ പോസ്റ്ററുകൾ വഴി വെളിപ്പെടുത്താത്ത ചില കഥാപാത്രങ്ങളും ചിത്രത്തിൽ ഉണ്ടാകുമെന്നാണ് സൂചന. ദീപക് ദേവ് സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവ്, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹൻ. മുരളി ഗോപി രചിച്ച എമ്പുരാൻ മൂന്നു ഭാഗങ്ങളുള്ള ഒരു സിനിമാ ഫ്രാഞ്ചൈസിലെ രണ്ടാം ഭാഗമാണ്.

“ഇനി വേണ്ടത് എവിഡൻസ് ആണ്, സാക്ഷികളും ഇല്ല, മോട്ടീവും ഇല്ല”; ആകാംക്ഷ നിറച്ച് ‘ഔസേപ്പിന്‍റെ ഒസ്യത്ത്’ ട്രെയിലർ പുറത്ത്…

“എൻ്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സിനിമ, ഞാനും കാത്തിരിക്കുന്നു റിലീസിനായി”, എമ്പുരാനെ കുറിച്ച് മനസ്സ് തുറന്ന് മോഹൻലാൽ…