in , ,

ചുവടുകളുമായി പ്രണയിച്ച് ബേബിയും സുകുവും; ‘പൈങ്കിളി’യിലെ പ്രൊമോ വീഡിയോ ഗാനം പുറത്ത്…

ചുവടുകളുമായി പ്രണയിച്ച് ബേബിയും സുകുവും; ‘പൈങ്കിളി’യിലെ പ്രൊമോ വീഡിയോ ഗാനം പുറത്ത്…

‘ഹാർട്ട് അറ്റാക്ക്’ എന്ന ഫാസ്റ്റ് സിംഗിളിന് പിന്നാലെ ‘പൈങ്കിളി’യിലെ പുതിയ ഗാനവും പുറത്ത്. സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിലെ ബേബി ബേബി എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന പ്രൊമോ ഗാനം ആണ് റിലീസ് ആയത്. ’36 വയതിനിലെ’ എന്ന സിനിമയിലെ ‘വാടി രാസാത്തി’ എന്ന ഗാനം പാടി ശ്രദ്ധേ നേടിയ ലളിത വിജയകുമാറും (ഗായകൻ പ്രദീപ് കുമാറിന്‍റെ അമ്മ) ഹിംന ഹിലാരിയും ഹിനിത ഹിലാരിയും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസാണ് ഈണം നൽകിയിരിക്കുന്നത്.

ലളിത വിജയകുമാർ ആദ്യമായാണ് മലയാളത്തിൽ പാടുന്നതെന്ന പ്രത്യേകതയും ‘പൈങ്കിളി’യിലെ ഈ പാട്ടിനുണ്ട്. ’36 വയതിനിലെ’ കൂടാതെ ‘ഡി.എസ്.പി’, ‘വാഴൈ’, ‘കുതിരവാൽ’, ‘ബ്ലഡ് മണി’ തുടങ്ങിയ സിനിമകളിലും ലളിത വിജയകുമാർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ‘പൈങ്കിളി’ തിയേറ്ററുകളിൽ എത്തുന്നത്. തികച്ചും പുതുമയാർന്നൊരു ലവ് സ്റ്റോറിയാണെന്ന സൂചന നല്കി എത്തിയ ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധനേടിയിരുന്നു. നടൻ ശ്രീജിത്ത് ബാബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘ആവേശ’ത്തിലെ അമ്പാനായും ‘പൊൻമാനി’ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ വിസ്മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട് പൈങ്കിയ്ക്ക്. അനശ്വര രാജൻ നായികയാകുന്ന ചിത്രത്തിൽ ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസും ചിത്രത്തിൽ ഒരു കഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങിയവർ ആണ് മറ്റ് താരങ്ങൾ.

ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. അർ‍ജുൻ സേതു ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ: കിരൺ ദാസ്, സംഗീത സംവിധാനം: ജസ്റ്റിൻ വർഗ്ഗീസ്.

ജഗദീഷും ഇന്ദ്രൻസും പ്രശാന്ത് അലക്സാണ്ടറും ഒന്നിക്കുന്ന ഫാമിലി എൻ്റർടെയ്നർ മാർച്ച് ഏഴിന്; ‘പരിവാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ