in

മമ്മൂട്ടി ഫാനായ ബംഗാളിയായി അരിസ്റ്റോ സുരേഷ്; ‘മിസ്റ്റർ ബംഗാളി’ ജനുവരി 3ന് തിയേറ്ററുകളിൽ

മമ്മൂട്ടി ഫാനായ ബംഗാളിയായി അരിസ്റ്റോ സുരേഷ്; ‘മിസ്റ്റർ ബംഗാളി’ ജനുവരി 3ന് തിയേറ്ററുകളിൽ

അരിസ്റ്റോ സുരേഷ് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ബംഗാളിയായി ആണ് അരിസ്റ്റോ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കലും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടിയുടെ ആരാധകനായ ഒരു കഥാപാത്രത്തെ ആണ് അരിസ്റ്റോ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് പുതിയ പോസ്റ്റർ സൂചിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ ചിത്രമുള്ള ഡ്രസ് ധരിച്ച് ആണ് നായക കഥാപാത്രത്തെ പോസ്റ്ററിൽ കാണാൻ കഴിയുന്നത്. കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഷാജി മാവേലിക്കര (ഒരു ചിരി ബമ്പര്‍ ചിരി ഫെയിം), വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പോസ്റ്റർ:

സംവിധായകൻ കൂടിയായ ജോബി വയലുങ്കലിൻ്റേതാണ് ചിത്രത്തിൻ്റെ കഥ. ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകനും ധരനും ചേർന്നാണ്. ഛായാഗ്രഹണം: എ കെ ശ്രീകുമാർ, എഡിറ്റിംഗ്: ബിനോയ്‌ ടി വർഗീസ്, റെജിൻ കെ ആർ, കലാസംവിധാനം: ഗാഗുൽ ഗോപാൽ, മ്യൂസിക്: ജസീർ, അസി൦ സലിം, വി.ബി രാജേഷ്, ഗാന രചന: ജോബി വയലുങ്കൽ, സ്മിത സ്റ്റാൻലി, സ്റ്റണ്ട്: ജാക്കി ജോൺസൺ, മേക്കപ്പ്: അനീഷ്‌ പാലോട്, രതീഷ് നാറുവമൂട്, ബി.ജി.എം: വി ജി റുഡോൾഫ്.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് നെയ്യാറ്റിന്‍കര, അസോസിയേറ്റ് ഡയറക്ടർ: മധു പി നായർ, ജോഷി ജോൺസൺ, കോസ്റ്റ്യൂം: ബിന്ദു അഭിലാഷ്, സ്റ്റിൽസ്: റോഷൻ സർഗ്ഗം, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ജനുവരി 3ന് റിലീസിന് ഒരുങ്ങുന്ന ചിത്രം, വള്ളുവനാടൻ ഫിലിംസുമായി ചേർന്ന് വയലുങ്കൽ ഫിലിംസ് ആണ് തിയറ്ററുകളിൽ എത്തിക്കുന്നത്.

അമ്പരപ്പിക്കാൻ സുരാജ്, ഞെട്ടിക്കാൻ വിക്രമും എസ് ജെ സൂര്യയും; ആവേശമായി ‘വീര ധീര സൂരൻ’ ടീസർ

ഇഡിയറ്റ്സ് ഓഫ് ഇസ്താംബുൾ; ഇംതിയാസ് അലിയുടെ ബോളിവുഡ് ചിത്രത്തിൽ ഫഹദ് ഫാസിൽ – തൃപ്തി ഡിമ്രി ജോഡി