in

അല്ലുവും ശ്രീലീലയും നിറഞ്ഞാടിയ ‘പുഷ്പ 2’വിലെ ആ ഗാനം വരുന്നു; ‘കിസ്സിക്’ നവംബർ 24ന് എത്തും

അല്ലുവും ശ്രീലീലയും നിറഞ്ഞാടിയ ‘പുഷ്പ 2’വിലെ ആ ഗാനം വരുന്നു; ‘കിസ്സിക്’ നവംബർ 24ന് എത്തും

‘പുഷ്പ 2: ദ റൂൾ’ ഡിസംബർ അഞ്ചിന് ലോകം മുഴുവനുമുള്ള തിയേറ്ററുകളിൽ എത്താനൊരുങ്ങും മുമ്പേ ചിത്രത്തിലെ ഒരു ഗാനം കൂടി റിലീസിന് തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. ഐക്കൺ സ്റ്റാർ അല്ലു അർജുനും ഡാൻസിംഗ് ക്യൂൻ ശ്രീലീലയും ഒന്നിച്ച ‘കിസ്സിക്’ എന്ന ഗാനം നവംബർ 24ന് പ്രേക്ഷകരിലേക്ക് എത്തും. 24ന് വൈകീട്ട് 7.02നാണ് ‘കിസ്സിക്’ റിലീസ് ചെയ്യുക. ഗാനത്തിന്‍റെ പ്രൊമോ സോഷ്യൽമീഡിയയിലാകമാനം ആളിപ്പടരുകയാണ്.

‘പുഷ്പ’ ആദ്യ ഭാഗത്തിൽ ‘ഊ ആണ്ടവാ’ ഡാൻസ് നമ്പറിലൂടെ സമാന്തയായിരുന്നു ആരാധകരെ കൈയ്യിലെടുത്തതെങ്കിൽ ഇക്കുറി ആ റോൾ ഡാൻസിങ് ക്വീൻ ശ്രീലീലയ്ക്ക് ആണ്. മഹേഷ് ബാബുവിന്‍റെ ‘ഗുണ്ടൂർ കാരം’ എന്ന ചിത്രത്തിലെ കുർച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലൂടെ തരംഗം സൃഷ്ടിച്ച ശ്രീലീല വീണ്ടും ചുവടുകളുമായി ഞെട്ടിക്കും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

അതേ സമയം, സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ പോസിറ്റീവ് അഭിപ്രായങ്ങൾ നേടി പ്രേക്ഷകരിൽ പ്രതീക്ഷകൾ ഉയർത്തിയിരുന്നു. രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒന്നാം ഭാഗത്തിനെ വെല്ലുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത് എന്ന സൂചന തന്നെയാണ് ട്രെയിലർ നല്കിയത്. ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നതും.

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

അന്വേഷണവുമായി ത്രില്ലടിപ്പിക്കാൻ ധ്യാന്‍ ശ്രീനിവാസന്‍; ‘ഐഡി’ ടീസര്‍ പുറത്ത്

‘കെജിഎഫ് സ്റ്റുഡിയോ’ നിർമ്മാണ രംഗത്തേക്ക്; ആദ്യ ചിത്രം ‘കുട്ടപ്പന്റെ വോട്ട്’ ഫസ്റ്റ് ലുക്ക് പുറത്ത്…