in

“കൊറിയൻ ന്യൂ വേവ് സിനിമകൾക്കൊപ്പം നിൽക്കുന്ന ചിത്രം”; ജോജുവിന്റെ ‘പണി’ കൊള്ളാമെന്ന് അനുരാഗ് കശ്യപ്!

“കൊറിയൻ ന്യൂ വേവ് സിനിമകൾക്കൊപ്പം നിൽക്കുന്ന ചിത്രം”; ജോജുവിന്റെ ‘പണി’ കൊള്ളാമെന്ന് അനുരാഗ് കശ്യപ്!

ജോജു ജോർജിന്റെ സംവിധാന അരങ്ങേറ്റമായ ‘പണി; എന്ന ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സ്റ്റാർ സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. മലയാള സിനിമ വീണ്ടും ഞെട്ടിക്കുന്നു എന്ന ആമുഖത്തോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പണി എന്ന ചിത്രത്തെ കൊറിയൻ നവ തരംഗ സിനിമകൾക്കൊപ്പം നിൽക്കുന്ന ചിത്രം എന്നാണ് അനുരാഗ് വിശേഷിപ്പിച്ചത്.

അനുരാഗിന്റെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ: ‘മലയാള സിനിമ വീണ്ടും ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും മനസ്സിനെ കീഴ്‍പ്പെടുത്തുകയും ചെയ്യുകയാണ്. ജോജു ജോര്‍ജ്ജിന്‍റെ പവർഫുൾ ത്രില്ലർ ഡ്രാമയായ ‘പണി’ കണ്ടു, സംവിധായകനായുള്ള അരങ്ങേറ്റം തന്നെ എത്രയും ആത്മവിശ്വാസത്തോടെയാണ് ചെയ്തിരിക്കുന്നത്. ചില കൊറിയൻ നവ തരംഗ ചിത്രങ്ങളുടെ തലത്തിലേക്ക് ഉയർന്ന ചിത്രം. ഒരിക്കലും ‘പണി’ മിസ് ചെയ്യരുത്, ഒക്ടോബർ 24നാണ് തിയേറ്റർ റിലീസ്”.

മലയാളം കൂടാതെ മറ്റ് ഭാഷകളിലും പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ നടനായ ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭമായ ‘പണി’യുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു ഹെവി ആക്ഷൻ പാക്ക്ഡ് ഫാമിലി എന്റർടെയ്നർ ആണെന്ന് സൂചന ആണ് ട്രെയിലർ നൽകുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഒക്ടോബർ 24ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ട്രെയിലർ:

ജോജു തന്നെ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത് അഭിനയ ആണ്. സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ‘പണി’ 110 ദിവസത്തിലധികം നീണ്ട ഷൂട്ടിംഗിലൂടെ പൂർത്തിയാക്കിയത്. ജോജുവിന്റെ സ്വന്തം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസ്, എ.ഡി. സ്റ്റുഡിയോസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ സംയുക്ത നിർമ്മാണത്തിലൊരുക്കിയ ചിത്രം ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്‍റോ ജോർജ്. എഡിറ്റർ: മനു ആന്‍റണി, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, സ്റ്റണ്ട്: ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോഷൻ എൻ.ജി, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പിആർഒ: ആതിര ദിൽജിത്ത്, ഡിജിറ്റൽ പ്രൊമോഷൻ: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്.

‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’നെ പാൻ ഇന്ത്യൻ റിലീസിന് ഒരുക്കി റാണ ദഗ്ഗുബതി; റിലീസ് നവംബർ 22 ന്

അമൽ നീരദിന്റെ ബോഗയ്ൻവില്ലക്ക് മികച്ച തുടക്കം; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്