in ,

“90 കളിലേക്ക് ടൈം ട്രാവൽ ചെയ്തതല്ല, പുനഃസൃഷ്ടിച്ചത്”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ മേക്കിംഗ് വീഡിയോ ഞെട്ടിക്കും…

“90 കളിലേക്ക് ടൈം ട്രാവൽ ചെയ്തതല്ല, പുനഃസൃഷ്ടിച്ചത്”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ മേക്കിംഗ് വീഡിയോ ഞെട്ടിക്കും…

ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഒരു വിരുന്ന് തന്നെ ഒരുക്കി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം. ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുരിയാക്കോസ് ഒരുക്കിയ ഈ ചിത്രം കണ്ട പ്രേക്ഷകർ ഒരേ പോലെ അഭിപ്രായപ്പെട്ട ഒരു കാര്യമുണ്ട് ‘ടൈം ട്രാവൽ ചെയ്തു 90 കളിലേക്ക് പോയ ഒരു ഫീൽ കിട്ടി’ എന്ന്. ഇപ്പോളിതാ ചിത്രത്തിൻ്റെ മേക്കിംഗ് വീഡിയോ പുറത്തുവന്നപ്പോൾ അതിനുള്ള ഉത്തരം കിട്ടിയിരിക്കുകയാണ്.

തൊണ്ണൂറുകളിലെ ചെറുവള്ളി ചിത്രത്തിനായി പുനഃസൃഷ്ടിച്ച് എടുക്കുകയായിരുന്നു. അക്കാലത്തെ പരസ്യങ്ങൾ നിറഞ്ഞ ബോർഡുകൾ, ചുവർ ചിത്രങ്ങൾ മുതൽ വാഹനങ്ങളും കടകളും തൊട്ട് കാവലകൾ വരെ വലിയ ഒരു സെറ്റ് ഇട്ട് സൃഷ്ടിക്കുകയായിരുന്നു. നൂറ് കണക്കിന് ആളുകൾ രാവും പകലും കഷ്ടപ്പെട്ട് ആണ് ഇത് യാഥാർത്ഥ്യമാക്കിയത്. മേക്കിംഗ് വീഡിയോ കാണാം:

മുൻപ് ഒരു അഭിമുഖത്തിൽ എൺപത് തൊണ്ണൂറുകളിൽ നടക്കുന്ന കഥയായതിനാൽ ആ കാലം പുനഃസൃഷ്ടിക്കു ക എന്നത് ആയിരുന്നു വലിയ വെല്ലുവിളി എന്ന് സംവിധായകൻ ഡാർവിൻ പറഞ്ഞിരുന്നു. സിനിമയിൽ കാണിക്കുന്ന ചെറുവള്ളിക്കവലകൾ പോലും സെറ്റ് ഇട്ടാണ് ചിത്രീകരിച്ചത് എന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മേക്കിംഗ് വീഡിയോ പുറത്തിറങ്ങിയതോട് കൂടി പ്രേക്ഷകർക്ക് ഇതിൽ കൂടുതൽ വ്യക്തത വന്നിരിക്കിയാണ്. ജിനു വി എബ്രഹാം തിരക്കഥ രചിച്ച ചിത്രം നിർമ്മിച്ചത് സംവിധായകൻ്റെ ഇരട്ട സഹോദരനായ ഡോൾവിൻ കുരിയാക്കോസ് ആണ്.

രണ്ടാം ഭാഗത്തിൻ്റെ സൂചനകൾ നൽകി ‘അന്വേഷിപ്പിൻ കണ്ടെത്തും’ സംവിധായകൻ ഡാർവിൻ…

‘വാലിബൻ’ ബഹുഭാഷാ റിലീസായി ഫെബ്രുവരി 23ന് ഒടിടിയിൽ അവതരിക്കുന്നു…