“മമ്മൂട്ടിയുടെ മഹാ നടനം ഈ വർഷവും തുടരും”; ഞെട്ടിച്ച് ‘ഭ്രമയുഗം’ പോസ്റ്റർ…

ലോക്ക് ഡൗണിന് ശേഷം ഇറങ്ങി വന്നത് ഒരു അപ്ഡേറ്റഡ് മമ്മൂട്ടി ആണെന്ന് ഒരിക്കൽ കൂടി ഉറപ്പിക്കുക ആണ് താരത്തിന്റെ പുതിയ ചിത്രമായ ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്ററും. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുതുവർഷ ആഘോഷത്തിൻ്റെ ഭാഗമായി ആണ് പുറത്തുവിട്ടത്. ചിത്രത്തിൻ്റെ മുൻ പോസ്റ്ററുകളെ പോലെ ഈ പോസ്റ്ററും ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് ഉള്ളത്.
ഒരേ സമയം ഭയപ്പെടുത്തുകയും ആകാംക്ഷ നിറയ്ക്കുകയും ചെയ്യുന്നുണ്ട് പുതിയ പോസ്റ്റർ. മമ്മൂട്ടയുടെ മഹാ നടനം ഈ വർഷവും തുടരും എന്ന പ്രതീക്ഷ നൽകുകയാണ് പോസ്റ്റർ. ഷെയ്ൻ നിഗം നായകനായ ഭൂതകാലം ഒരുക്കിയ രാഹുലിൻ്റെ പുതിയ ചിത്രം എന്ന പ്രതീക്ഷയും ഈ ചിത്രത്തിൽ ഉണ്ട്. വൈ നോട്ട് സ്റ്റുഡിയോ, നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോ എന്നീ ബാനറുകൾ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പോസ്റ്റർ: