“അകത്ത് ദേവി, അപ്പുറത്ത് വാലിബൻ… മലൈക്കോട്ടൈ വാലിബൻ”; ടീസർ പുറത്ത്…

പുതുവത്സര ദിനത്തിന്റെ ആഘോഷമായി മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ്റെ ഒരു സ്പെഷ്യൽ ടീസർ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ. 30 സെക്കൻഡ് ദൈർഘ്യം ആണ് ടീസറിന് ഉള്ളത്. മോഹൻലാലും മറ്റൊരു സ്ത്രീ കഥാപാത്രവും തമ്മിലുള്ള ഒരു ചെറിയ സംഭാഷണമാണ് ടീസറിൽ ഉള്ളത്. ഒരു തുണിയുടെ മറവിൽ നിൽക്കുന്ന സ്ത്രീ കഥാപാത്രത്തിനോട് അകത്ത് ആരാണ് എന്ന് മോഹൻലാലിൻ്റെ കഥാപാത്രം ചോദിക്കുന്നു.
“അകത്ത് ദേവി, അപ്പുറത്ത്” എന്ന മറുപടിയും ചോദ്യവും ആണ് സ്ത്രീ കഥാപാത്രത്തിൻ്റെ പ്രതികരണം. ഇതിന് മറുപടി ആയി മോഹൻലാൽ കഥാപാത്രം “വാലിബൻ… മലൈക്കോട്ടൈ വാലിബൻ” എന്ന് മറുപടി നൽകുന്നു. മനോരമ ഓൺലൈൻ ആണ് ടീസർ പുറത്തിറക്കിയത്. ജനുവരി 25 ന് ആണ് ചിത്രത്തിൻ്റെ റിലീസ്. ടീസർ കാണാം: