‘നേരി’ന് കേരള ബോക്സ് ഓഫീസിൽ പുതിയ സർവ്വകാല റെക്കോർഡ്…

വമ്പൻ പാൻ ഇന്ത്യൻ ചിത്രങ്ങൾക്ക് ഒപ്പം ക്ളാഷ് റിലീസ് ചെയ്തിട്ടും മോഹൻലാലിൻ്റെ ‘നേര്’ കേരള ബോക്സ് ഓഫീസിൽ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം ക്രിസ്മസ് ദിവസമായ ഇന്നലെ സർവ്വകാല റെക്കോർഡ് ആണ് കേരള ബോക്സ് ഓഫീസിൽ സൃഷ്ടിച്ചിരിക്കുന്നത്. ക്രിസ്മസ് ദിനത്തിൽ കേരള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന ചരിത്ര നേട്ടം ആണ് നേര് സ്വന്തമാക്കിയത്.
ക്രിസ്മസ് ദിനത്തിൽ 4 കോടി കളക്ഷൻ മറികടന്ന് ആണ് നേര് സർവ്വകാല റെക്കോർഡ് നേട്ടത്തിൽ എത്തിച്ചേർന്നത്. ഇതോട് കൂടി നേരിൻ്റെ കേരള ബോക്സ് ഓഫീസ് കളക്ഷൻ 16 കോടി മറികടന്നിരിക്കുന്നു. ഇമോഷണൽ കോർട്ട് റൂം ഡ്രാമ എന്ന വിശേഷണമായി എത്തിയ ചിത്രത്തിൻ്റെ ബോക്സ് ഓഫീസ് പ്രകടനം ഓരോ ദിവസവും കൂടുതൽ മെച്ചപ്പെടുകയാണ് എന്ന് വ്യക്തമാക്കുകയാണ്.